Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryകുമ്പനാട് കരോൾ...

കുമ്പനാട് കരോൾ സംഘത്തെ ആക്രമിച്ച കേസിൽ 4 പ്രതികളെ കോയിപ്രം പോലീസ് പിടികൂടി

കോഴഞ്ചേരി: കരോൾ സംഘത്തെ ആക്രമിച്ച കേസിൽ 4 പ്രതികളെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. പുറമറ്റം മുണ്ടമല ചുട്ടിപ്പാറയിൽ ഷെറിൻ (28), പുറമറ്റം മുണ്ടമല മീൻചിറപ്പാട്ട് വീട്ടിൽ ബിബിൻ (30),കോയിപ്രം കടപ്ര ചെമ്പകശ്ശേരിപ്പടി ചിറയിൽ കുറ്റിയിൽ അനന്തു (25),കോയിപ്രം കടപ്ര ചെമ്പകശ്ശേരിപ്പടി ചിറയിൽ കുറ്റിയിൽ  അജിൻ (20)എന്നിവരാണ് പിടിയിലായത്. കുമ്പനാട് ഇന്നലെ രാത്രിയിൽ ആയിരുന്നു സംഭവം.

ഇലന്തൂർ നെല്ലിക്കാല കല്ലുകാലായിൽ വീട്ടിൽ നിന്നും കോയിപ്രം നെല്ലിക്കാല കരിയില മുക്ക് സയൺ വില്ല വീട്ടിൽ താമസിക്കുന്ന എം എസ് മിഥിനും സംഘത്തിനുമാണ് മർദനമേറ്റത്. മിഥിന്റെ നേതൃത്വത്തിൽ കരോൾ നടത്തിവരവേ, കുമ്പനാട് ഉള്ള ഷിന്റോ എന്നയാളുടെ വീട്ടിലേക്ക് പോകുമ്പോൾ, ബേക്ക് വേൾഡ് എന്ന പേരിലുള്ള ബേക്കറിയുടെ മുൻവശം വെച്ച് 15 ഓളം പ്രതികൾ, മിഥിൻ കാറിന്റെ ഹെഡ് ലൈറ്റ് ഡിം അടിച്ചില്ല എന്നത് സംബന്ധിച്ച് തർക്കത്തിൽ ഏർപ്പെട്ടു.

തുടർന്ന്  പ്രശ്നം സംസാരിച്ച് പരിഹരിക്കുകയും ചെയ്തതാണ്. പിന്നീട് കരോൾ നടത്തുന്നതിനായി ഷിന്റോയുടെ വീടിന്റെ മുന്നിലെത്തിയപ്പോൾ, കരോൾ സംഘത്തിലെ ഏറ്റവും പിന്നിൽ ഉണ്ടായിരുന്ന ആളുകളുമായി പ്രതികൾ ബഹളം ഉണ്ടാക്കുന്നത് കേട്ട്, മിഥിനും കൂട്ടുകാരും അവിടേക്കെത്തി.

കാര്യം അന്വേഷിച്ച മിഥിനെ ഒന്നാംപ്രതി മരക്കഷണം കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അടിതടഞ്ഞപ്പോൾ വലതു കൈയുടെ വിരലിന് പരിക്കേറ്റു. തുടർന്ന് പ്രതികൾ ചേർന്ന് മർദ്ദിക്കുകയായിരുന്നു. എബ്രഹാം ജോർജ്, ഭാര്യ ഷൈനി ജോർജ് എന്നിവർക്കും മർദ്ദനമേറ്റു. ഷൈനി ജോർജിനെ പ്രതികൾ കയ്യേറ്റം ചെയ്യുകയും ചെയ്തു. തടസ്സം പിടിച്ച ജോൺസൺ എന്നയാൾക്കും മർദ്ദനമേറ്റു. കരോൾ സംഘത്തിലെ അംഗങ്ങൾ വീടുകളിലേക്ക് ഭയന്ന് ഓടികയറിയപ്പോൾ, പ്രതികൾ ഗേറ്റ് ചാടിക്കടന്ന് വീട്ടുമുറ്റത്ത് നിന്നിരുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

മിഥിന്റെ പരാതി പ്രകാരം കേസെടുത്ത കോയിപ്രം പോലീസ്, പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജമാക്കുകയും,  നാലു പ്രതികളെ വീടുകളുടെ സമീപത്ത് നിന്നും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. തിരുവല്ല ഡിവൈഎസ്പി എസ് അഷാദിന്റെ മേൽനോട്ടത്തിൽ കോയിപ്രം പോലീസ് ഇൻസ്പെക്ടർ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കനത്ത മഴ :  വീടിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു

കോന്നി : കനത്ത മഴയെ തുടർന്ന് തേക്കുതോട്ടിൽ വീടിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു. വീട്ടുകാർ ദുരന്തഭീഷണിയിൽ. കരിമാൻതോട്- തുമ്പാകുളം റോഡിൽ കൊടുന്തറ പുത്തൻ വീട്ടിൽ പി.ഡി. തോമസിൻ്റെ വീടിൻ്റെ മുൻപിലെ സംരക്ഷണ ഭിത്തിയാണ്...

കിഴക്കുംമുറി ഓതറക്കടവിൽ ബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

തിരുവല്ല: കിഴക്കുംമുറി 780-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ  കരയോഗം സ്കൂളിന് സമീപം ഓതറക്കടവ് ബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാളെ രാവിലെ നാലുമണിക്ക് ബലി തർപ്പണം തുടങ്ങും. ബലി ഇടുവാൻ എത്തുന്നവർക്ക് ഒരേസമയം...
- Advertisment -

Most Popular

- Advertisement -