Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsKonniകോന്നി മെഡിക്കല്‍...

കോന്നി മെഡിക്കല്‍ കോളേജ് : ഫോറന്‍സിക് ബ്ലോക്ക് ഉദ്ഘാടനം നാളെ

പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജ് ഫോറന്‍സിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഫെബ്രുവരി 1 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും.

2.09 കോടി രൂപ ചെലവഴിച്ചുള്ള ഫോറന്‍സിക് ബ്ലോക്കില്‍ അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഫോറന്‍സിക് വിഭാഗത്തിന്റെ ഭാഗമായ മോര്‍ച്ചറി ബ്ലോക്കില്‍ മജിസ്റ്റീരിയല്‍, പോലീസ് ഇന്‍ക്വസ്റ്റ് റൂമുകള്‍, മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള 10 കോള്‍ഡ് ചേമ്പര്‍, പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള 4 ഓട്ടോപ്‌സി ടേബിള്‍, മെഡിക്കല്‍ ഓഫീസര്‍ റൂം, സ്റ്റാഫ് റൂമുകള്‍, റിസപ്ഷന്‍ എന്നിങ്ങനെയാണ് സജ്ജമാക്കിയിരിക്കുന്നത്.

നിലവില്‍ മൂന്ന് ബാച്ചുകളിലായി 300 വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നു. 2023 ഡിസംബറില്‍ 38 തസ്തികകള്‍ കൂടി സൃഷ്ടിച്ചു. ഒന്നാം ഘട്ടത്തില്‍ 167.33 കോടി രൂപ അനുവദിച്ച് 300 കിടക്കകളുള്ള ഹോസ്പിറ്റല്‍ ബ്ലോക്ക്, അക്കാഡമിക് ബ്ലോക്ക് എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി വഴി 351.72 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കി.

പീഡിയാട്രിക് ഐസിയു, ലക്ഷ്യ പദ്ധതി പ്രകാരം 3.5 കോടിയുടെ ലേബര്‍ റൂം, വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകള്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, ഡീന്‍ വില്ല, ബ്ലഡ് ബാങ്ക് എന്നിവ യാഥാര്‍ത്ഥ്യമാക്കി. ജില്ലയിലെ ആദ്യത്തെ അത്യാധുനിക 128 സ്ലൈസ് സി.ടി സ്‌കാന്‍ സ്ഥാപിച്ചു. 200 കിടക്കകളുള്ള ആശുപത്രി കെട്ടിടം, 1000 സീറ്റുകളുള്ള ഓഡിറ്റോറിയം, അക്കാഡമിക് ബ്ലോക്ക് ഫേസ് 2 എന്നിവയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കേരള ഗവർണർ

തിരുവനന്തപുരം: പൗരസ്ത്യ ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തിയ ലഹരി വിരുദ്ധ സന്ദേശയാത്ര മാതൃകാപരമാണെന്നും,   നേതൃത്വം നൽകിയവരെ അഭിനന്ദിക്കുന്നുവെന്നും കേരള ഗവർണർ  രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ....

മോഷ്ടിച്ച ബൈക്കുകൾ പൊളിച്ച് പാർട്സ് ആക്കി വിൽപന നടത്തിയ സംഭവം: കൂടുതൽ അന്വേഷണത്തിലേക്ക്

കോഴഞ്ചേരി: മോഷ്ടിച്ച ബൈക്കുകൾ പൊളിച്ച് പാർട്സ് ആക്കി വിൽപന നടത്തിവന്ന നാൽവർ സംഘത്തെ കുമ്പനാട്ട് നിന്ന് എറണാകുളം പൊലീസ് പിടികൂടിയ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ നിന്ന് ...
- Advertisment -

Most Popular

- Advertisement -