Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsകോന്നി കല്ലേലി കാവില്‍...

കോന്നി കല്ലേലി കാവില്‍ 1001 മുറുക്കാന്‍ സമര്‍പ്പണവും വാവൂട്ടും നാളെ

കോന്നി : പുരാതനമായി ദ്രാവിഡ സംസ്കൃതിയില്‍ ഒഴിച്ച് കൂടാനാവാത്ത ഗോത്ര ആചാരങ്ങളെ വെറ്റില താലത്തില്‍ നിലനിര്‍ത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍  നൂറ്റാണ്ടുകളായി ആചരിച്ചു വരുന്ന കര്‍ക്കടക വാവിനോട് അനുബന്ധിച്ചുള്ള 1001 മുറുക്കാന്‍ സമര്‍പ്പണവും 1001 കരിക്കിന്‍റെ മലയ്ക്ക് പടേനിയും വാവൂട്ടും നാളെ (3)നടക്കും

ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വെച്ചാരാധന ഉള്ള ഏക കാനന വിശ്വാസ കേന്ദ്രമാണ് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് .  നിലവിളക്ക് കൊളുത്തി പിതൃക്കളെ ഉണര്‍ത്തി ഊട്ടും പൂജയും അര്‍പ്പിച്ച് പുണ്യാത്മാക്കള്‍ക്ക് തേക്കില നാക്ക് നീട്ടിയിട്ട് അതില്‍ 1001 കൂട്ട് മുറുക്കാനും ഇളനീരും ഓര് വെള്ളവും ചുടുവര്‍ഗ്ഗ വിളകളും വെച്ച് പരമ്പ് നിവര്‍ത്തി അതില്‍ 1001 കരിക്ക് വെച്ചു ഊരാളി മല വിളിച്ചു ചൊല്ലി പിന്‍ തലമുറക്കാര്‍ 999 മലയെ വന്ദിച്ച് അടുക്കാചാരങ്ങള്‍ വെച്ച് പൂര്‍വ്വികരുടെ അനുഗ്രഹം തേടുന്ന അത്യപൂര്‍വ്വ പൂജകള്‍ക്ക് കല്ലേലിക്കാവ് സാക്ഷ്യം വഹിക്കും .

രാവിലെ 4.30 ന് കളരിയില്‍ ദീപം പകര്‍ന്ന്  മല ഉണര്‍ത്തി, കാവ് ഉണര്‍ത്തി താംബൂല സമര്‍പ്പണത്തോടെ  999 മല ദൈവങ്ങളെ വിളിച്ചുണര്‍ത്തി പ്രകൃതി സംരക്ഷണ പൂജ, ഭൂമി പൂജ, വൃക്ഷ സംരക്ഷണ പൂജ , വന്യ ജീവി സംരക്ഷണ പൂജ ,സമുദ്ര പൂജ എന്നിവയോടെ 5 .30 ന്  കര്‍ക്കടക വാവ് ബലി കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ച് കളരി ആശാന്‍മാര്‍ക്കും ഗുരുക്കന്‍മാര്‍ക്കും പിതൃക്കള്‍ക്കും പർണ്ണ ശാലയില്‍ വിശേഷാല്‍ പൂജകള്‍ നടക്കും . തുടര്‍ന്ന് കര്‍ക്കടക വാവ് ബലി കര്‍മ്മവും അച്ചന്‍ കോവില്‍ നദിയില്‍  സ്നാനവും നടക്കും.

8.30 ന്  ഉപ സ്വരൂപ പൂജകള്‍ ,വാനരഊട്ട് ,മീനൂട്ട് ,ആനയൂട്ട്‌ തുടര്‍ന്ന് കല്ലേലി അപ്പൂപ്പനും കല്ലേലി അമ്മൂമ്മയ്ക്കും പ്രഭാത വന്ദനം 9 മണിയ്ക്ക് നിത്യ അന്നദാനം 10 മണിയ്ക്ക് 1001 മുറുക്കാന്‍ സമര്‍പ്പണം ,1001 കരിക്കിന്‍റെ മലയ്ക്ക് പടേനി ,  11.30 ന് നിവേദ്യ പൂജ , വൈകിട്ട് 6.30 ന് സന്ധ്യാ വന്ദനം ദീപ നമസ്ക്കാരം രാത്രി 8 മണി മുതല്‍   പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പില്‍ തൊട്ട് എണ്ണായിരം ഉരഗ വര്‍ഗത്തിനും പിതൃക്കള്‍ക്കും വറപ്പൊടിയും ചുട്ട വിളകളും അടയും തേനും  ചേര്‍ത്ത്  വാവൂട്ട് ചടങ്ങുകള്‍ നടക്കും .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പഹൽഗാം ഭീകരാക്രമണം : സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി തിരിച്ചെത്തി

ന്യൂഡൽഹി : കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി തിരിച്ചെത്തി. രാവിലെ ഏഴ് മണിയോടെയാണ് പ്രധാനമന്ത്രി ദില്ലിയിലെത്തിയത്. മുൻനിശ്ചയപ്രകാരം ഇന്നു രാത്രിയായിരുന്നു പ്രധാനമന്ത്രിയുടെ സൗദി യാത്ര അവസാനിക്കേണ്ടിയിരുന്നത്....

ഓണം അവധി: സ്‌പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

തിരുവനന്തപുരം: ഓണക്കാലത്തെ  യാത്രാത്തിരക്ക് പരിഹരിക്കാന്‍  റെയില്‍വേ കൂടുതല്‍ സ്‌പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. പുതുതായി 3 സര്‍വീസുകള്‍ കൂടിയാണ് റെയില്‍വെ പ്രഖ്യാപിച്ചിരിക്കുന്നത്. ട്രെയിന്‍ നമ്പര്‍ 06137 തിരുവനന്തപുരം നോര്‍ത്ത് - ഉധ്ന ജംഗ്ഷന്‍ വണ്‍വേ എക്സ്പ്രസ്...
- Advertisment -

Most Popular

- Advertisement -