Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം ദേവലോകം...

കോട്ടയം ദേവലോകം പെരുന്നാളിന് കൊടിയേറി

കോട്ടയം : പ്രസിദ്ധമായ ദേവലോകം പെരുന്നാളിന് കൊടിയേറി. മലങ്കരസഭാ ആസ്ഥാനത്ത്  ജനനപ്പെരുന്നാൾ ശുശ്രൂഷകൾക്ക്  ശേഷം ഫാ വി എം ഏബ്രഹാം വാഴയ്ക്കൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. പരിശുദ്ധ ബസേലിയോസ് ​ഗീവർ​ഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 62ാം ഓർമ്മപ്പെരുന്നാൾ, പരിശുദ്ധ ബസേലിയോസ് ഔ​ഗേൻ പ്രഥമൻ, പരിശുദ്ധസ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ എന്നീ കാതോലിക്കാ ബാവാമാരുടെ സംയുക്ത ഓർമ്മപ്പെരുന്നാൾ എന്നിവ ജനുവരി 3 വരെ നടക്കും.

വിശുദ്ധ ദൈവമാതാവിന്റെ പുകഴ്ച്ചപ്പെരുന്നാളായ നാളെ ( 26 വെള്ളി ) രാവിലെ 6.15ന് പ്രഭാത നമസ്ക്കാരം. 7ന് വിശുദ്ധ കുർബാന ഫാ.യാക്കോബ് റമ്പാൻ ( മാനേജർ,ദേവലോകം അരമന ).

27-ന് ശിശുവധപ്പെരുന്നാൾ ദിനം രാവിലെ 6.15ന് പ്രഭാത നമസ്ക്കാരം. 7.30ന് വിശുദ്ധ  കുർബാന റവ.ഡോ.എം.പി.ജോർജ്ജ് കോർ എപ്പിസ്ക്കോപ്പാ,

28-ന് രാവിലെ 6.30ന് പ്രഭാത നമസ്ക്കാരം. 7.30ന് വിശുദ്ധ കുർബാന ഫാ.ഡോ.എം.ഒ ജോൺ ( മുൻ വൈ​​ദിക ട്രസ്റ്റി) .

29-ന് രാവിലെ 5ന് പ്രഭാതനമസ്ക്കാരം. 7ന് വിശുദ്ധ കുർബാന ഫാ. സഖറിയാ തോമസ് ( ചീഫ് എഡിറ്റർ, മലങ്കരസഭാ മാസിക)

30-ന് രാവിലെ 5ന് പ്രഭാതനമസ്ക്കാരം, 7ന് വിശുദ്ധ കുർബാന ഫാ. മാത്യു ഫിലിപ്പ്.

31-ന് രാവിലെ 5ന് പ്രഭാതനമസ്ക്കാരം 7ന് വിശുദ്ധ കുർബാന ഫാ ഫിലിപ്പോസ് ഫിലിപ്പോസ്, വൈകീട്ട് 5.30ന് സന്ധ്യാനമസ്ക്കാരം, 6.15ന് ​ഗാനശുശ്രൂഷ ( ദേവലോകം അരമന സണ്ടേസ്ക്കൂൾ ​ഗായകസംഘം), സുവിശേഷപ്രസം​ഗം റവ മത്തായി റമ്പാൻ.

ജനുവരി 1ന് രാവിലെ 6.15ന് പ്രഭാതനമസ്ക്കാരം, 7ന് വിശുദ്ധ കുർബാന ഫാ.ഡോ.ജോസി ജേക്കബ് ( പ്രിൻസിപ്പൽ നാ​ഗ്പൂർ സെമിനാരി)  വൈകീട്ട് 5.30ന് സന്ധ്യാനമസ്ക്കാരം, 6.15ന് 6.15ന് ​ഗാനശുശ്രൂഷ തുടർന്ന് സുവിശേഷപ്രസം​ഗം പ്രൊഫ.ഡോ.തോമസ് കുരുവിള ( ബസേലിയസ് കോളജ് കോട്ടയം) .

2 -ന് രാവിലെ  7ന് വിശുദ്ധ കുർബാന ഫാ.തോമസ് ജോർജ്( കോട്ടയം സെൻട്രൽ ഭദ്രാസന സെക്രട്ടറി). വൈകീട്ട് 5ന് കുറിച്ചി വലിയ പള്ളിയിൽ നിന്നാരംഭിക്കുന്ന കാൽനട തീർത്ഥയാത്രികരെ കോടിമത പടിഞ്ഞാറേക്കര ഓഫീസ് അങ്കണത്തിൽ സ്വീകരിക്കും. 5.30ന് സന്ധ്യാനമസ്ക്കാരം മാർ ഏലിയ കത്തീഡ്രലിൽ. 6ന് വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തിച്ചേരുന്ന തീർത്ഥാടകർക്ക് സെൻട്രൽ ജം​ഗ്ഷനിൽ സ്വീകരണം.

6.15ന് സന്ധ്യാനമസ്ക്കാരം ദേവലോകം അരമനയിൽ. പരിശുദ്ധ കാതോലിക്കാ ബാവായും മെത്രാപ്പോലീത്താമാരും കാർമ്മികത്വം വഹിക്കും. 7.15ന് പ്രസം​ഗം ഫാ.ഷാജൻ വർ​ഗീസ് ( പ്രൊഫ.ഓർത്തഡോക്സ് വൈ​ദിക സെമിനാരി കോട്ടയം). രാത്രി 8ന് തീർത്ഥാടകർക്ക് ദേവലോകം അരമനയിൽ സ്വീകരണം.തുടർന്ന് ​​കബറിങ്കൽ സ്വീകരണം, ശ്ലൈഹിക വാഴ്വ്, നേർച്ചഭക്ഷണം.

3-ന് രാവിലെ 6.30ന് പ്രഭാതനമസ്ക്കാരം, 7.30ന് വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും. ഡോ.​ഗബ്രിയേൽ മാർ ​ഗ്രീ​ഗോറിയോസ്, ഡോ.​ഗീവർ​ഗീസ് മാർ തെയോഫിലോസ് എന്നിവർ സഹകാർമ്മികരാകുമെന്ന്   ദേവലോകം അരമന മാനേജർ ഫാ.യാക്കോബ് തോമസ് റമ്പാൻ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അച്ചടക്ക ലംഘനം : ഉമേഷ് വള്ളിക്കുന്നിനെ സർവീസിൽനിന്നു പിരിച്ചുവിട്ടു

പത്തനംതിട്ട : സസ്പെൻഷനിലുള്ള സീനിയർ സിവിൽ പൊലീസ് ഓഫീസർ യു.ഉമേഷിനെ(ഉമേഷ് വള്ളിക്കുന്നിനെ) സംസ്ഥാന പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു. അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് നടപടി. കോഴിക്കോട് സ്വദേശിയായ ഉമേഷ് നിലവിൽ പത്തനംതിട്ട ആറന്മുള...

സംസ്ഥാന റ്റിറ്റിഐ, പിപിറ്റിറ്റിഐ കലോത്സവവും അധ്യാപക ദിനാചരണവും നാളെ തുടങ്ങും

പത്തനംതിട്ട:  28-ാമത് സംസ്ഥാന റ്റിറ്റിഐ, പിപിറ്റിറ്റിഐ കലോത്സവവും അധ്യാപക ദിനാചരണവും അധ്യാപക അവാര്‍ഡ് വിതരണവും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക കലാസാഹിത്യവേദി അവാര്‍ഡ് വിതരണവും സെപ്റ്റംബര്‍ നാല്, അഞ്ച് തീയതികളില്‍ കോഴഞ്ചേരിയില്‍ നടക്കും. 4...
- Advertisment -

Most Popular

- Advertisement -