Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorകെ.പി.എം.എസ് ആലപ്പുഴ...

കെ.പി.എം.എസ് ആലപ്പുഴ ജില്ലാ സമ്മേളനം ചെങ്ങന്നൂരിൽ 31-ന്

ചെങ്ങന്നൂർ: കെ.പി എം.എസ് ആലപ്പുഴ ജില്ലാ സമ്മേളനം ചെങ്ങന്നൂരിൽ 31-ന് വണ്ടിമല ദേവസ്ഥാനം ട്രസ്റ്റ് ആഡിറ്റോറിയത്തിൽ ( ചാത്തൻ മാസ്റ്റർ നഗർ) രാവിലെ 9 ന് നടക്കും.10 ന് പ്രതിനിധി സമ്മേളനം .ജില്ല പ്രസിഡൻ്റ് എം .കെ മുരളീധരൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം വിനോദ് ഉദ്ഘാടനം ചെയ്യും.

മഹാത്മാക്കളായ ഡോ: ബി.ആർ അംബേദ്ക്കർ ,അയ്യൻകാളി എന്നിവരുടെ പ്രത്യാശാസ്ത്രങ്ങളും ദർശനങ്ങളും സ്വീകരിച്ച് കൊണ്ട്  രാഷ്ട്രീയവും സാമൂഹ്യനീതി പ്രക്ഷോഭങ്ങളും സജീവമാക്കുന്നതിനുള്ള ക്രിയാത്മകമായ പരിപാടികൾ സമ്മേളനം വിശകലനം ചെയ്യുന്നതോടൊപ്പം ജനസംഖ്യാടിസ്ഥാനത്തിൽ ജാതി സെൻസസ് നടപ്പാക്കേണ്ടതിൻ്റെ ആവശ്യകതയും സമ്മേളനത്തിൽ ചർച്ച ചെയ്യും.

ഇതിൻ്റെ ഭാഗമായി 30-ന് വൈകിട്ട് 4ന്  മുതൽ വിവിധ സ്ഥലങ്ങളിലെ ശാഖയിൽ നിന്നും പതാക – കൊടിമര- കപ്പിയും കയറും – ജാഥകൾ ആഞ്ഞിലിമൂട് ജംഗ്ഷനിൽ നിന്നും ടൗൺ ചുറ്റി സമ്മേളന നഗറിലേക്ക് എത്തുമ്പോൾ അതാത് ശാഖ സെക്രട്ടറിമാരിൽ നിന്നും ഏറ്റുവാങ്ങുമെന്ന് ഭാരവാഹികളായ എം കെ മുരളീധരൻ, സി.ഒ രാജൻ,കെ.ജി സോമൻ, പി.കെ വിദ്യാധരൻ, കെ.കെ ഓമനക്കുട്ടൻ ,കെ .സി തമ്പി എന്നിവർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റോഡിൽ സംയുക്ത പരിശോധന നടത്താൻ പൊലീസും മോട്ടർ വാഹന വകുപ്പും

തിരുവനന്തപുരം : ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിന് റോഡിൽ സംയുക്ത പരിശോധന നടത്താൻ പൊലീസും മോട്ടർ വാഹന വകുപ്പും. അമിത വേഗം, മദ്യപിച്ച് വാഹനമോടിക്കൽ, അശ്രദ്ധമായ ഡ്രൈവിങ്, ഹെൽമറ്റ്–സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയുള്ള യാത്ര...

മാടമൺ വള്ളക്കടവിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി

റാന്നി : പമ്പാനദിയിൽ മാടമൺ വള്ളക്കടവിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. 50 നും 60 നും മധ്യേ പ്രായമുള്ള 153 സെ.മീ ഉയരമുള്ള പുരുഷന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്.വലതു കൈയിൽ മഞ്ഞച്ചരടും...
- Advertisment -

Most Popular

- Advertisement -