Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaജലാശയങ്ങളിലെ പായല്‍...

ജലാശയങ്ങളിലെ പായല്‍ നീക്കാന്‍ ചെലവുകുറഞ്ഞ യന്ത്രവുമായി യുവശാസ്ത്രജ്ഞൻ

ആലപ്പുഴ : തോടുകളിലെയും മറ്റ് ജലാശയങ്ങളിലെയും പായലുകള്‍ ഒരു സ്ഥലത്തേക്ക് കേന്ദ്രീകരിക്കുന്നതിനായി യുവശാസ്ത്രജ്ഞനായ മുഹമ്മ ഋഷികേശ് നിര്‍മ്മിച്ച ചെറു യന്ത്രസംവിധാനത്തിന്റെ ഉദ്ഘാടനം മന്ത്രി പി പ്രസാദ്  നിര്‍വഹിച്ചു. രാഷ്‌ട്രപതിയുടെ അവാര്‍ഡ് നേടിയ യുവശാസ്ത്രജ്ഞനാണ് മുഹമ്മ ഋഷികേശ്.

പോള പായല്‍ വാരുന്നതിനായി വളരെ ചെലവ് കുറഞ്ഞ യന്ത്രമാണ് നിര്‍മ്മിച്ചത്. തൊഴിലുറപ്പ് സ്ത്രീകള്‍ക്ക് കരയില്‍ നിന്നു തന്നെ പായല്‍ വാരുവാന്‍ കഴിയുന്ന രീതിയില്‍ ഒരു സ്ഥലത്തേക്ക് പായലിനെ കേന്ദ്രീകരിക്കുന്ന സംവിധാനമാണ് ഉദ്ഘാടനം ചെയ്തത്. വെള്ളത്തില്‍ ഇറങ്ങുന്ന ജെസിബിയില്‍ നിന്നും വ്യത്യസ്തമായി, വളരെ ചിലവ് കുറഞ്ഞ രീതിയില്‍ പോളപ്പായലിനെ നീക്കം ചെയ്യുവാന്‍ സഹായിക്കുന്നു. കനാല്‍ ടൂറിസം പദ്ധതിയുമായി ബന്ധപ്പെടുത്തി രൂപമാറ്റം വരുത്തി കസേര, ടീപ്പോയ് എന്നിവ സ്ഥാപിച്ച് കോഫി ഷോപ്പ് ആയി പ്രയോജനപ്പെടുത്താമെന്നും ഋഷികേശ് പറയുന്നു.

മറൈന്‍ പ്ലൈവുഡ്, ഹൈ ഡെന്‍സിറ്റി തെര്‍മോകോള്‍, സ്റ്റീല്‍ പൈപ്പുകള്‍ എന്നിവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന യന്ത്രസംവിധാനത്തിന് 85,000 രൂപയാണ് വിലമതിക്കുന്നത്. മൂന്ന് മീറ്റര്‍ നീളവും ഒന്നേകാല്‍ മീറ്റര്‍ വീതിയുമാണുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമേരിക്കൻ സൈന്യത്തിന്റെ ബി-52 ബോംബർ വിമാനം തകർന്നു; 8 മരണം

വാഷിംഗ്‌ടൺ : അമേരിക്കൻ സൈന്യത്തിന്റെ ബി-52 ബോംബർ വിമാനം തകർന്നു. വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും മരിച്ചു. തെക്കൻ കാലിഫോർണിയയിലെ മൊജാവേ മരുഭൂമിയിലുള്ള യു.എസ്. താവളത്തിൽനിന്ന് പറന്നുയർന്നതിന് പിന്നാലെ തകർന്നു വീഴുകയായിരുന്നു. പരീക്ഷണ പറക്കലിന്റെ...

ആർ.ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം : ആർ.ശ്രീലേഖ തിരുവനന്തപുരം കൗൺസിലർ സ്ഥാനം രാജിവെച്ചു.ഒരു സീറ്റിന്റെ മാത്രം ഭൂരിപക്ഷത്തിൽ ഭരണത്തിലേറിയ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ശ്രീലേഖയുടെ രാജി.മേയർ വി.വി.രാജേഷിന്റെ ഓഫിസിലാണ് രാജിക്കത്ത് ഏൽപിച്ചത്.രാജി സ്വകാര്യ കാരണങ്ങൾ കൊണ്ടെന്നാണ് ശ്രീലേഖയുടെ...
- Advertisment -

Most Popular

- Advertisement -