Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകെഎസ്ആർടിസി : ...

കെഎസ്ആർടിസി :  ആലപ്പുഴ-  എറണാകുളം തീരദേശ  ബസ് സർവീസ് ആരംഭിച്ചു

ആലപ്പുഴ :  തീരദേശ റോഡ് വഴി കെഎസ്ആർടിസി  ആലപ്പുഴ -എറണാകുളം ബസ് സർവീസ്  ആരംഭിച്ചു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ തുമ്പോളിയിൽ ഫ്‌ലാഗ് ഓഫ് നിർവഹിച്ചു.

തുമ്പോളിയിൽ നിന്നും വെള്ളിയാഴ്ച രാവിലെ 7.20നാണ് ആദ്യ സർവീസ് ആരംഭിച്ചത്.  തുടർന്നുള്ള ദിവസങ്ങളിൽ ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് രാവിലെ 6.30 നും  7.20നും ആണ് സർവീസ്. എറണാകുളത്തു നിന്നും വൈകുന്നേരം 4.20 നും 5.30 നും ആലപ്പുഴക്ക് സർവ്വീസുണ്ടാകും. മന്ത്രി കെ ബി ഗണേശ് കുമാറിന് പിപി ചിത്തരഞ്ജൻ എം എൽ എ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സർവ്വീസ് ആരംഭിച്ചത്. നിലവിൽ ദേശീയ പാത നിർമാണം മൂലം ഉണ്ടാകുന്ന ഗതാഗത പ്രശ്‌നത്തിനും ഒരു പരിധിവരെ പരിഹാരമാണ് ഈ സർവ്വീസ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

28 തദ്ദേശവാർഡുകളിൽ വോട്ടെടുപ്പ് ഫെബ്രുവരി 24 തിങ്കളാഴ്ച

തിരുവനന്തപുരം : സംസ്ഥാനത്തെ 28 തദ്ദേശവാർഡുകളിൽ ഫെബ്രുവരി 24 ന് വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം...

Kerala Lotteries Results : 28-10-2025 Sthree Sakthi SS-491

1st Prize Rs.1,00,00,000/- SU 295782 (VADAKARA) Consolation Prize Rs.5,000/- SN 295782 SO 295782 SP 295782 SR 295782 SS 295782 ST 295782 SV 295782 SW 295782 SX 295782...
- Advertisment -

Most Popular

- Advertisement -