Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsവേനലവധി ആഘോഷിക്കാന്‍ കെഎസ്ആര്‍ടിസി...

വേനലവധി ആഘോഷിക്കാന്‍ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ ടൂര്‍ ഡയറിയൊരുക്കി

തിരുവനന്തപുരം : വേനലവധി ആഘോഷിക്കാന്‍  കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ ടൂര്‍ ഡയറിയൊരുക്കി. വാഗമണ്‍, കുമരകം, മലയാറ്റൂര്‍ എന്നിവിടങ്ങളിലേക്കും ഏപ്രിലിലെ ടൂര്‍ ഡയറിയില്‍ യാത്രകളുണ്ട്.

പാലക്കാട് ഡിപ്പോയില്‍ നിന്നു മാത്രമാണ് ഏപ്രിലില്‍ വാഗമണ്ണിലേക്ക് യാത്രയുള്ളത്. ആദ്യ ദിവസം വാഗമണ്ണും രണ്ടാംദിവസം കുമരകം ഹൗസ് ബോട്ട് യാത്രയുമാണ്. വാഗമണ്‍- കുമരകം പാക്കേജ് ആദ്യമായാണ് കെഎസ്ആര്‍ടിസി ബിടിഎസില്‍ ഉള്‍പ്പെടുത്തിയത്.

ഭക്ഷണമടക്കം ഉള്‍പ്പെടുന്നതാണ് പാക്കേജ്. മലയാറ്റൂരിലേക്ക് ചിറ്റൂര്‍, വടക്കഞ്ചേരി, മണ്ണാര്‍ക്കാട് ഡിപ്പോകളില്‍നിന്നാണ് യാത്രയുള്ളത്.

മൂന്ന്, 17, 27 തീയതികളില്‍ സൈലന്റ് വാലിയിലേക്കും ആറ്, 12, 13, 17, 18, 20, 27 തീയതികളില്‍ നെല്ലിയാമ്പതിയിലേക്കും 12, 27 തീയതികളില്‍ മലക്കപ്പാറയിലേക്കും 13-ന് ആലപ്പുഴയിലേക്കും 17, 30 തീയതികളില്‍ നെഫര്‍റ്റിറ്റി ആഡംബരക്കപ്പന്‍ യാത്രയും 20-ന് നിലമ്പൂര്‍ യാത്രയുമാണുള്ളത്.

ഈ യാത്രകളെല്ലാം ഒരു ദിവസത്തെ യാത്രകളാണ്. 11, 20, 26 തീയതികളില്‍ ഗവിയിലേക്കും 16-ന് വയനാട്ടിലേക്കും 21-ന് വാഗമണ്ണിലേക്കും 26-ന് മൂന്നാറിലേക്കുമാണ് യാത്ര. ഒരു പകലും രണ്ട് രാത്രിയും അടങ്ങിയതാണ് ഗവിയാത്ര.  ഫോണ്‍: 9447837985, 8304859018. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കവന താളം പുരസ്കാരം സമ്മാനിച്ചു

തിരുവല്ല : ആകാശവാണി സായന്തനം റേഡിയോ ക്ലബ് കവന താളം പുരസ്കാരം തിരുവല്ല രാജഗോപാലിന് സമ്മാനിച്ചു. പ്രസിഡൻറ് പ്രീതി മറ്റത്തിലും ബാലസാഹിത്യകാരൻ പുറ്റുമാനൂർ രാമചന്ദ്രനും ചേർന്ന് പുരസ്‌കാരം സമ്മാനിച്ചു. കഥകളി കലാകാരൻ തിരുവല്ല...

മഞ്ഞ,എൻ.പി.ഐ കാർഡുകാർക്ക് സൗജന്യ ഓണകിറ്റ് : സപ്ലൈകോ ഓണം ഫെയർ സെപ്റ്റംബർ 5 മുതൽ 14 വരെ

തിരുവനന്തപുരം : സംസ്ഥാനത്തെ എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്കും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാരായ എൻ.പി.ഐ കാർഡുടമകൾക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി...
- Advertisment -

Most Popular

- Advertisement -