കോട്ടയം : മലപ്പുറത്ത് നിന്നും ഗവിയിലേക്ക് ഉല്ലാസയാത്ര പോയ കെഎസ്ആർടിസി ബസ് കത്തിനശിച്ചു. മണിമല പഴയിടത്ത് വച്ച് ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്.മുപ്പതോളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
ബസിൽ തീ പടരുന്നത് കണ്ട ഉടൻ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവായി. പൊൻകുന്നം ഡിപ്പോയിൽനിന്ന് മറ്റൊരു ബസ് കൊണ്ടുവന്ന് യാത്രക്കാരെ റാന്നിയിൽ എത്തിച്ചു. കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് എത്തി തീ അണച്ചെങ്കിലും ബസ് പൂർണമായും കത്തിനശിച്ചു .






