കോഴിക്കോട്: കെഎസ്‌ആർടിസി ബസ് തലകീഴായി മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. തൊട്ടില്‍പ്പാലത്തുനിന്ന് തിരുവനന്തപുരത്തേക്കു പോകുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. റോഡില്‍ നിന്ന് പത്തടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു.
ഞായറാഴ്ച രാത്രിയോടെ ആയിരുന്നു അപകടം. അമ്പതിൽ അധികം പേര്‍ ബസ്സിലുണ്ടായിരുന്നു. തലകീഴായി മറിഞ്ഞ ബസില്‍ നിന്ന് ഏറെ ശ്രമകരമായാണ് ആളുകളെ പുറത്തെടുത്തത്. പരിക്കേറ്റവരെ തിരൂരങ്ങാടിയിലെയും സമീപത്തെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.