Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsപമ്പയിൽ കെഎസ്ആര്‍ടിസി...

പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം:30 പേർക്ക് പരിക്ക്

പത്തനംതിട്ട: പമ്പയിൽ കെഎസ്ആർടിസി ബസ് കൂട്ടിയിടിച്ച് അപകടം. 30 ലേറെ പേർക്ക് പരിക്കേറ്റു.  ചക്കുപാലത്തിന് സമീപത്താണ് അപകടം. അപകടത്തിൽ കെഎസ്ആർടിസി ബസിന്റെ ഒരു വശം പൂർണമായി തകർന്നു.

ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും നിലക്കലിലേക്ക് വന്ന ബസുമാണ് അപകടത്തിൽപെട്ടത്. ഒരു ബസിൽ തീർത്ഥാടകരടക്കം 48 പേരും അടുത്ത ബസിൽ 45 പേരുമാണ് ഉണ്ടായിരുന്നത്. ഉച്ചസമയത്തായിരുന്നതിനാൽ ഡ്യൂട്ട് മാറുന്നതിന്റെ ഭാ​ഗമായി കെഎസ്ആർടിസി ജീവനക്കാരും ബസിലുണ്ടായിരുന്നു. പത്ത് വയസുള്ള കുട്ടി ഉൾപ്പെടെ 9 പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരുമല പെരുന്നാള്‍ : തയ്യാറെടുപ്പുകള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം : മാത്യു ടി തോമസ് എം.എല്‍.എ

പത്തനംതിട്ട : പരുമല പെരുന്നാളുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്, മേജര്‍ ഇറിഗേഷന്‍ വകുപ്പുകളുടെ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് മാത്യു ടി തോമസ് എംഎല്‍എ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ്...

എന്റെ കേരളം പ്രദര്‍ശനവിപണന മേളയില്‍ കയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം ഡിസ്‌കൗണ്ട്

ആലപ്പുഴ : എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കയര്‍ വകുപ്പിന്റെ വിവിധ സ്റ്റാളുകള്‍ ഉണ്ട് .കയര്‍വകുപ്പിന് കീഴിലെ കയര്‍ വികസന വകുപ്പ്, സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍, കയര്‍ ഫെഡ് തുടങ്ങിയവയുടെ സ്റ്റാളുകളിലാണ്...
- Advertisment -

Most Popular

- Advertisement -