തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളിലും വർക്ഷോപ്പുകളിലും കെട്ടിക്കിടന്നിരുന്ന റെക്സിൻ, പ്ലാസ്റ്റിക്, ഇ – വേസ്റ്റ് മാലിന്യങ്ങൾ നീക്കം ചെയ്തു തുടങ്ങി. ക്ലീൻ കേരള കമ്പനിയിലേക്കുള്ള മാലിന്യ നീക്കത്തിന്റെ ഉദ്ഘാടനം കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ നിർവഹിച്ചു.
പാപ്പനംകോട് സെൻട്രൽ വർക്സിൽ നടന്ന ചടങ്ങിൽ ജനറൽ മാനേജർ (എസ്റ്റേറ്റ് ) ഉല്ലാസ് ബാബു, അസിസ്റ്റന്റ് കൺട്രോളർ ഓഫ് പർച്ചേസ് & സ്റ്റോർസ് ബ്രിജ്ലാൽ, പാപ്പനംകോട് സെൻട്രൽ വർക്സ് മെക്കാനിക്കൽ എഞ്ചിനീയർ ഉണ്ണികൃഷ്ണൻ, തുടങ്ങിയവർ പങ്കെടുത്തു.
കാലാകാലങ്ങളായി കെഎസ്ആർടിസി ഡിപ്പോകളിലും വർക്ഷോപ്പുകളിലും കെട്ടിക്കിടന്നിരുന്ന മാലിന്യങ്ങളാണ് നീക്കം ചെയ്യുന്നത്.
മാലിന്യ മുക്ത നവകേരളം ക്യാമ്പായിനിന്റ ഭാഗമായി പദ്ധതി നടത്തുന്നത്. സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള Clean Kerala Company യാണ് ഏറ്റെടുക്കുന്നത്.