Tuesday, November 17, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaചേർത്തലയിൽ നിന്ന്...

ചേർത്തലയിൽ നിന്ന് വേളാങ്കണ്ണി, പമ്പ കെ.എസ്.ആർ.ടി.സി സർവീസുകൾക്ക് തുടക്കമായി

ആലപ്പുഴ : തീർത്ഥാടകർക്ക് ഏറെ ആശ്വാസമായി ചേർത്തല കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും വെളാങ്കണ്ണിയിലേക്കും പമ്പയിലേക്കുമുള്ള പുതിയ ബസ് സർവീസുകൾ ആരംഭിച്ചു. ചേർത്തല – അർത്തുങ്കൽ – പള്ളിപ്പുറം – വേളാങ്കണ്ണി സൂപ്പർഫാസ്റ്റ് സർവീസിന്റെയും തുറവൂർ – പമ്പ ഫാസ്റ്റ് പാസഞ്ചർ സർവീസിന്റെയും ഫ്ലാഗ് ഓഫ് കർമ്മം ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ നിർവഹിച്ചു.

​ചേർത്തല താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ തീർത്ഥാടകരുടെയും പള്ളിപ്പുറം പള്ളി വികാരിയുടെയും നിരന്തരമായ ആവശ്യത്തെത്തുടർന്ന് ഡെപ്യൂട്ടി സ്പീക്കർ ഗതാഗത മന്ത്രിയെ നേരിൽ കണ്ട് നടത്തിയ ഇടപെടലിലൂടെയാണ് അന്തർസംസ്ഥാന സർവീസിന് അനുമതിയായത്.

ഉച്ചയ്ക്ക് 3.00-ന് ചേർത്തലയിൽ നിന്ന് ആരംഭിച്ച് 3.30-ന് അർത്തുങ്കൽ പള്ളിയിലെത്തും. തുടർന്ന് പള്ളിപ്പുറം പള്ളി, തുറവൂർ, വൈറ്റില വഴി പിറ്റേന്ന് രാവിലെ 8.00-ന് വേളാങ്കണ്ണിയിൽ എത്തിച്ചേരും. 606 രൂപയാണ് യാത്രാനിരക്ക്. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൗകര്യം ലഭ്യമാണ്. തുടക്കത്തിൽ വെള്ളിയാഴ്ചകളിൽ വാരാന്ത്യ സർവീസായിട്ടായിരിക്കും ഓടുക.

ശബരിമല സീസൺ കഴിഞ്ഞ് അധിക ബസുകൾ ലഭ്യമാകുന്ന മുറയ്ക്ക് ഇത് പ്രതിദിന സർവീസാക്കി മാറ്റും. ​ശബരിമല തീർത്ഥാടന കാലത്തോടനുബന്ധിച്ച് അനുവദിച്ച തുറവൂർ – പമ്പ ഫാസ്റ്റ് പാസഞ്ചർ സർവീസ് നവംബർ 17 മുതൽ സർവീസ് ആരംഭിക്കും.​ചടങ്ങിൽ ചേർത്തല എം.എൽ.എ പി. പ്രസാദ് അധ്യക്ഷത വഹിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവതി ആശുപത്രിയിലെ ശൗചാലയത്തിൽ പ്രസവിച്ചു ; കുഞ്ഞിനെ വെന്റിലേഷനിലൂടെ പുറത്തെറിഞ്ഞു

ഹരിപ്പാട് : ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതി അത്യാഹിത വിഭാഗത്തിലെ ശൗചാലയത്തിൽ പ്രസവിച്ചു. പ്രസവത്തിനു പിന്നാലെ യുവതി കുഞ്ഞിനെ വെന്റിലേഷനിലൂടെ പുറത്തേക്കിട്ടു.ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കുഞ്ഞിന്റെ കരച്ചിൽ...

പ്രതികൂല കാലാവസ്ഥ:എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വൈകി

കോഴിക്കോട് : പ്രതികൂല കാലാവസ്ഥയെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വൈകി .കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് അബുദാബി, മസ്ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് വൈകിയത്.കനത്ത മഴ മൂലം വിമാനങ്ങൾ...
- Advertisment -

Most Popular

- Advertisement -