Saturday, April 4, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകെഎസ്ആർടിസി പെൻഷൻകാരോടുള്ള...

കെഎസ്ആർടിസി പെൻഷൻകാരോടുള്ള അവഗണന അവസാനിപ്പിക്കണം: അഡ്വ.വിബി ബിനു

കോട്ടയം : കെഎസ്ആർടിസി പെൻഷൻകാരോട് സംസ്ഥാന സർക്കാർ തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്ന് എഐറ്റിയുസി സംസ്ഥാന സെക്രട്ടറി അഡ്വ വിബി ബിനു പറഞ്ഞു. കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മറ്റി കോട്ടയം ഡിപ്പോയിൽ, കോട്ടയം ചങ്ങനാശ്ശേരി പൊൻകുന്നം യൂണിറ്റുകളുടെ സംയുക്ത ഓപ്പൺ ജനറൽബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റു പെൻഷൻകാരെക്കാൾ കുറഞ്ഞ പെൻഷനും ക്ഷാമബത്തയുമാണ് കെഎസ്ആർടിസിയിൽ നൽകിവരുന്നത്. കാലങ്ങളായി ഓണത്തിനുപോലും ഉത്സവബത്ത നൽകുന്നില്ല. സാമൂഹ്യ സുരക്ഷാ പെൻഷൻ രണ്ടായിരം രൂപയാക്കി വർദ്ധിപ്പിച്ചിട്ടും വെറും 1350 രൂപ മാത്രം എക്സ്-ഗ്രേഷ്യാ പെൻഷൻ വാങ്ങുന്നവരുടെ അവലാതികൾക്കു ഒരു പരിഹാരവും കാണാൻ കഴിഞ്ഞിട്ടില്ല. മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങൾ മുൻകാല പ്രാബല്യത്തോടെ ഉടൻ നടപ്പിലാക്കണമെന്നും വി ബി ബിനു ആവശ്യപ്പെട്ടു.

യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് സിജെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിഗ് സെക്രട്ടറി എ വി ഓമനക്കുട്ടൻ നേതാക്കളായ വി കെ ശശി കെ റ്റി പൊന്നൻ കെ എൻ മണി ടി എൻ ജോഷി ബാബുഎബ്രഹാം കെ ഇ ഇസ്മയിൽ കെ കെ ശിവൻ കെ വിജയൻ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ്

കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ലഭിക്കുന്നതിന് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ പ്ലസ്ടു ജയിച്ച, ഫിസിക്സ്, ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളിൽ 55...

ശുശ്രൂഷകർ മനുഷ്യരെ ദൈവത്തിലേക്ക് ആകർഷിക്കണം : കാതോലിക്ക ബാവാ

പരുമല: ആരാധനയിലൂടെയും ആത്മീയ ജീവിതത്തിലൂടെയും മനുഷ്യരെ ദൈവത്തിലേക്ക് ആകർഷിക്കുകയും അടുപ്പിക്കുകയും ചെയ്യുവാൻ ശുശ്രൂഷകർ ശ്രമിക്കണമെന്ന്  ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. ജീവിത സാഹചര്യങ്ങളിൽ കാലിടറിയവർക്ക് സഹായം ചെയ്യാനുള്ള...
- Advertisment -

Most Popular

- Advertisement -