Tuesday, April 14, 2026
No menu items!

subscribe-youtube-channel

HomeNewsകെ.എസ്.ആർ.ടി.സി ഓണക്കാല...

കെ.എസ്.ആർ.ടി.സി ഓണക്കാല സ്‌പെഷ്യൽ സർവീസ് ബുക്കിംഗ് തുടങ്ങി

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയുടെ ഓണക്കാല സ്‌പെഷ്യൽ സർവീസുകളിലേക്ക് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. 29.08.2025 മുതൽ 15.09.2025 വരെയാണ് സ്‌പെഷ്യൽ സർവീസുകൾ. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ് പ്രത്യേക അധിക സർവീസുകൾ ക്രമീകരിച്ചത്.

കെ.എസ്.ആർ.ടി.സി പുതുതായി നിരത്തിലിറക്കിയ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ വിവിധ ശ്രേണിയിലുള്ള ബസ്സുകൾ ഉൾപ്പെടെ 84 അധിക സർവീസുകൾ ഓരോ ദിവസവും സർവീസ് നടത്തും. www.onlineksrtcswift.com വെബ്‌സൈറ്റ്, ENTE KSRTC NEO OPRS മൊബൈൽ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

സീറ്റുകൾ ബുക്കിംഗ് ആകുന്നതനുസരിച്ച് കൂടുതൽ ബസ്സുകൾ ഘട്ടം ഘട്ടമായി ക്രമീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്കൂൾ കുട്ടികൾക്കുള്ള ഇഗ്‌നൈറ്റ് പരിപാടിയുടെ അഞ്ചാമത് എഡീഷന് ബിലീവേഴ്സിൽ തുടക്കമായി

തിരുവല്ല:സ്കൂൾ കുട്ടികളിൽ ആരോഗ്യമേഖലയെക്കുറിച്ചും മെഡിക്കൽ പഠനരംഗത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുവാനായി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി എല്ലാ വർഷവും നടത്തുന്ന ഇഗ്നൈറ്റ് വേനൽക്കാല ക്യാംപിന്  തുടക്കമായി.  മെഡിക്കൽ മേഖല കരിയറാക്കുവാൻ ഉദ്ദേശിക്കുന്ന പന്ത്രണ്ടു...

വാണിജ്യ സിലിണ്ടറിന്റെ വില കൂടി

കൊച്ചി : എല്‍പിജി ക്ഷാമത്തിനിടയിൽ വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി എണ്ണ കമ്പനികൾ.195.50 രൂപയാണ് ഉയർത്തിയത്. ഇതോടെ കൊച്ചിയിൽ വില 2092 രൂപയായി.അഞ്ച് കിലോ ഭാരം വരുന്ന ചെറിയ സിലിണ്ടറുകളുടേയും വില...
- Advertisment -

Most Popular

- Advertisement -