Friday, April 3, 2026
No menu items!

subscribe-youtube-channel

HomeNewsകെ എസ്...

കെ എസ് ആർ ടി സി സ്വിഫ്‌റ്റ് സൂപ്പർഫാസ്റ്റ് ബസ് കേടായി:  വാഹനഗതാഗതം തടസപ്പെട്ടു

തിരുവല്ല: തിരുവല്ലയിൽ കെ എസ് ആർ ടി സി സ്വിഫ്‌റ്റ് സൂപ്പർഫാസ്റ്റ് ബസ് കേടായി ഒരു മണിക്കൂറോളം വാഹനഗതാഗതം തടസപ്പെട്ടു. കുരിശുകവലയ്ക്ക് സമീപം ഇൻഡ്യൻ ഓയിൽ പമ്പിന് മുൻപിൽ ഇന്ന് വൈകിട്ട് 4.30 മണിയോടെ ആയിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് മൂന്നാറിലേക്ക്  പോകുന്നതിനിടെ ആയിരുന്നു ബസ് കേടായത്. ബസ് റോഡിൽ കേടായതോടെ വലിയ വാഹനങ്ങൾ കടത്തിവിടാൻ പോലീസ് ഏറെ പണിപ്പെട്ടു.

തുടർന്ന് റോഡിൻ്റെ മദ്ധ്യത്തിൽ സ്ഥാപിച്ചിരുന്ന  ബാരിക്കേഡ്  പോലിസ് പൊളിച്ച് മാറ്റിയാണ് മറ്റു വലിയ വാഹനം കടത്തി വിട്ടത്. പിന്നീട്  കെ എസ് ആർ ടി സി വർഷോപ്പ് വാൻ എത്തി ബസ് തിരുവല്ല ഡിപ്പോയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുവാവിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം  മൊബൈൽ ഫോൺ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേരെ  പോലീസ് അറസ്റ്റ് ചെയ്തു

തിരുവല്ല :  യുവാവിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം പന്ത്രണ്ടായിരത്തോളം രൂപ വില വരുന്ന മൊബൈൽ ഫോൺ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേരെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. പൊടിയാടി ഐക്കര തെക്കേതിൽ രാജേഷ് കുമാർ...

ജസ്നയുടെ തിരോധാനം – 19 ന് കൂടുതൽ കാര്യം വെളിപ്പെടുത്തുമെന്ന് പിതാവ്

റാന്നി: ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഏപ്രില്‍ 19-ന് വെളിപ്പെടുത്തുമെന്ന് പിതാവ് ജെയിംസ് ജോസഫ്. ജെസ്‌ന കേസില്‍ ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ അപാകതകള്‍ സംഭവിച്ചെന്നും മകള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഒരിക്കലെങ്കിലും തന്നെ ബന്ധപ്പെടുമായിരുന്നുവെന്നും...
- Advertisment -

Most Popular

- Advertisement -