Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസിയിൽ ...

കെഎസ്ആർടിസിയിൽ ആദ്യ ആഴ്ചയിൽ തന്നെ ശമ്പളം വിതരണം ചെയ്യാൻ ശ്രമിക്കും: ഗണേഷ് കുമാർ

തിരുവനന്തപുരം : ആദ്യ ആഴ്ചയിൽ തന്നെ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ സെക്രട്ടേറിയറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കെഎസ്ആർടിസി ഒരുമിച്ച് ശമ്പളം വിതരണം ചെയ്യുന്ന മൂന്നാം മാസമാണിത്. ക്രമേണ ഒന്നാം തീയതി തന്നെ ശമ്പളം വിതരണംചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ധനകാര്യവകുപ്പ് 50 കോടി രൂപ അനുവദിച്ചതിനെ തുടർന്നാണ് ശമ്പളം വിതരണം ചെയ്തതെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

സമയത്തിന് ശമ്പളം വിതരണം ചെയ്യുമെന്ന് അറിവുണ്ടായിരുന്നിട്ടും കെഎസ്ആർടിസിയിൽ ശമ്പളം വൈകുന്നു എന്നാരോപിച്ച് കഴിഞ്ഞ ദിവസം നടന്ന സമരം ദാർഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശമ്പളവും പെൻഷനും പിടിച്ചെടുക്കാനുള്ള ജീവാനന്ദം പദ്ധതി നടപ്പാക്കാൻ അനുവദിക്കുകയില്ല : വി. ഡി. സതീശൻ

തിരുവനന്തപുരം : കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും പെൻഷനും പിടിച്ചെടുത്ത് ജീവാനന്ദം പദ്ധതി നടപ്പാക്കാൻ ഉള്ള സർക്കാരിൻറെ ഗൂഢശ്രമം അനുവദിക്കുകയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു.സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ്...

എഡിഎമ്മിൻ്റെ മരണം : ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വിധി

കണ്ണൂർ : എഡിഎം കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലുള്ള പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച കോടതി വിധി പറയും. ഇന്ന് ദിവ്യയുടെയും പ്രോസിക്യൂഷൻ്റെയും എഡിഎമ്മിൻ്റെ കുടുംബത്തിൻ്റെയും വാദം കേട്ട...
- Advertisment -

Most Popular

- Advertisement -