Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകുമരകം കോണത്താറ്റ്...

കുമരകം കോണത്താറ്റ് പാലം ഉദ്ഘാടനം നാളെ

കോട്ടയം : കുമരകം – കോട്ടയം റോഡിൽ നിർമാണം പൂർത്തിയായ കുമരകം കോണത്താറ്റ് (കാരിക്കത്തറ)പാലത്തിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് അഞ്ചിന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ആറ്റാമംഗലം പള്ളി മൈതാനത്ത് നടക്കുന്ന ചടങ്ങിൽ സഹകരണം-ദേവസ്വം-തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ആധ്യക്ഷ്യം വഹിക്കും. എം.പിമാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ്, ജോസ് കെ. മാണി എന്നിവർ മുഖ്യാതിഥികളാകും.

അപ്രോച്ച് റോഡിനുള്ള സ്ഥലമേറ്റെടുപ്പ് അടക്കം കിഫ്ബി മുഖേന 29.49 കോടി രൂപ ചെലവിട്ടാണ് പാലത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. 12.5 മീറ്റർ നീളമുള്ള മൂന്ന് ലാൻഡ് സ്പാനുകൾ ഉൾപ്പെടെ ആകെ 107.1 മീറ്റർ നീളത്തിലാണ് പാലം നിർമിച്ചിരിക്കുന്നത്. 13 മീറ്ററാണ് വീതി. സെൻട്രൽ സ്പാനിന് 26.5 മീറ്റർ നീളമുണ്ട്. കോട്ടയം ഭാഗത്തേക്ക് 45 മീറ്ററും കുമരകം ഭാഗത്തേക്ക് 35 മീറ്ററും നീളത്തിൽ അപ്രോച്ച് റോഡും പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ 110 മീറ്റർ നീളത്തിൽ സർവീസ് റോഡും നിർമിച്ചു.

റോഡ് സുരക്ഷാ ക്രമീകരണങ്ങളായ ഒ.എച്ച്.എം, റോഡ് മാർക്കിങ്ങുകൾ, റിഫ്ളക്റ്റീവ് സ്റ്റഡ്സ്, എൽ.ഇ.ഡി ലൈറ്റുകൾ, ദിശാബോർഡുകൾ, സ്പീഡ് ലിമിറ്റ് ബോർഡുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.നാലു മീറ്റർ വീതിയുണ്ടായിരുന്ന പഴയ പാലം പൊളിച്ചുമാറ്റിയാണ് പുതിയ പാലം നിർമിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലഹരിക്കടത്ത് ; ദമ്പതികളടക്കം മൂന്നുപേർ അറസ്റ്റിൽ

കണ്ണൂർ : കാറിൽ ലഹരിമരുന്നുകളുമായി ദമ്പതികളടക്കം മൂന്നുപേരെ പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു.ചാലാട് സ്വദേശി നാദീർ നൂറുദ്ദീൻ, ഭാര്യ ഐന, നടാൽ സ്വദേശി ഷാനിദ് കെ എന്നിവരാണ് അറസ്റ്റിലായത്.പയ്യന്നൂർ ഭാഗത്തുനിന്ന് ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന...

ശബരിമല സ്വർണക്കൊള്ളക്കേസ് : മുരാരി ബാബുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ അഡിമിനിസ്ട്രേറ്റീവ് ഓഫീസ‍ർ മുരാരി ബാബുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. റാന്നി കോടതിയിൽ ഹാജരാക്കിയ പ്രതിയെ തിരുവനന്തപുരം സ്പെഷൽ ജയിലിലേക്ക് മാറ്റി. കേസിൽ രണ്ടാം പ്രതിയാണ്...

അഭിമുഖം

- Advertisment -

Most Popular

- Advertisement -