തിരുവല്ല : സെപ്റ്റംബർ ഒന്നു മുതൽ നാലു വരെ നടന്ന ഓണം കർഷക ചന്തയിൽ പച്ചക്കറികളും ഏത്തക്കുലകളും കൃഷിഭവനിൽ നൽകിയ മികച്ച കർഷകരെ കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ്, കാർഷിക വികസന സമിതി അംഗം സാമുവൽ എം കെ, വാർഡ് മെമ്പർ ശ്രീവല്ലഭൻ നായർ, കൃഷി ഓഫീസർ താരാ മോഹൻ, മറ്റു കൃഷി ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ആദരിച്ചു.
കർഷക ചന്തയിൽ പച്ചക്കറി, ഏത്തക്കുല,ശർക്കര,മറ്റു മൂല്യ വർധിത ഉൽപ്പന്നങ്ങൾ തുടങ്ങി ആകെ 5500 കിലോഗ്രാം ഉൽപ്പന്നങ്ങളാണ് കുറ്റൂർ കൃഷിഭവന് കീഴിലുള്ള കർഷകരിൽ നിന്നും സംഭരിച്ചത്.കുറ്റൂർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മുൻവശത്തുള്ള വിപണന കേന്ദ്രം വഴി മേൽ ഉൽപ്പന്നങ്ങൾ സബ്സിഡി നിരക്കിൽ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കിയതിനു പുറമേ മറ്റു കൃഷിഭവനുകൾക്കും മറ്റു ബ്ലോക്കുകളിലും മറ്റു ജില്ലകളിലും ഉള്ള കൃഷിഭവനുകൾക്കും പച്ചക്കറികൾ, ഏത്തകുലകൾ, ശർക്കര എന്നിവ എത്തിക്കുവാൻ കർഷകർക്ക് സാധിച്ചു.വിപണി വിലയിൽ നിന്നും 10% കൂട്ടിയാണ് കർഷകരിൽ നിന്നും ഉത്പന്നങ്ങൾ സംഭരിച്ചത്. 30% കുറച്ച് ഗുണഭോക്താക്കൾക്ക് ലഭ്യമാക്കി.
ഏറ്റവും കൂടുതൽ പച്ചക്കറികൾ നൽകിയ ഗോപി.എൻ കളീയ്‌ക്കമലയിൽ, ടി.എ സ്‌കറിയ തോട്ടത്തിൽ,സന്തോഷ് വി ആർ വഞ്ചിക്കാപ്പുഴ, ശ്രീവല്ലഭൻ നായർ, വി എം സദാശിവൻപിള്ള, മാധവ ബിൽഡിംഗ്, കെ ജി മോഹനൻ പിള്ള, കോവിലകത്ത് എന്നിവരെയും കർഷകചന്തയ്ക്ക് എല്ലാവിധ സഹായങ്ങളും നൽകിയ വിജയൻ പി , ശോഭ കെ പി എന്നിവരെയും ആദരിച്ചു.