Tuesday, April 22, 2025
No menu items!

subscribe-youtube-channel

HomeNewsകുറ്റൂർ സർവ്വീസ്...

കുറ്റൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരെഞ്ഞെടുപ്പ്: ഇടത് സഹകരണ മുന്നണി വിജയിച്ചു

തിരുവല്ല: കുറ്റൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരെഞ്ഞെടുപ്പിൽ ഇടത് സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ എല്ലാ സീറ്റിലും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഓരോ സ്ഥാനാർത്ഥിക്കും 1300ൽ അധികം വോട്ടിൻ്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.

കെ വി അജികുമാർ, അഡ്വ.വി എസ് അനീഷ്, മനോജ് മഠത്തുംമൂട്ടിൽ, മാത്യു കുര്യാക്കോസ്, പി ആർ മിഥുൻ രാജ്, എം കെ സാമുവൽ, ഹരികൃഷ്ണൻ (ജനറൽ വിഭാഗം), ബിൻസി ആരാമം മൂട്ടിൽ, ശോശാമ്മ കുരുവിള (വനിതാ സംവരണം), വി ആർ പ്രേംകുമാർ (എസ് എസ് ടി സംവരണം ), സജി മാത്യു (നിക്ഷേപ സമാഹരണം), ജിതിൻ പി ഷാജി 40 വയസിന് താഴെ പൊതു വിഭാഗം), രഞ്ജുഷ രാജൻ (40 വയസിന് താഴെ വനിതാ വിഭാഗം) എന്നിവരാണ് തെരെഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥികൾ.

വിജയത്തെ തുടർന്ന് എൽ ഡി എഫ് പ്രവർത്തകർ കുറ്റൂരിൽ വിജയാഹ്ലാള പ്രകടനം നടത്തി. തുടർന്ന് ചേർന്ന സ്വീകരണ സമ്മേളനം സിപിഐ എം ഏരിയാ കമ്മറ്റി അംഗം അഡ്വ.ഫ്രാൻസിസ് വി ആൻ്റണി ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് കുറ്റൂർ പഞ്ചായത്ത് കമ്മറ്റി ചെയർമാൻ പിടി ലാലൻ അധ്യക്ഷനായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുറ്റൂർ പാലത്തിൽ വൈദ്യൂതി വിളക്ക് തെളിഞ്ഞു

തിരുവല്ല:  എം സി റോഡിലെ കുറ്റൂർ പാലത്തിൽ വൈദ്യൂതി വിളക്ക് തെളിഞ്ഞു. കുറ്റൂർ തോണ്ടറ പാലം, ആറാട്ടുകടവ് വരട്ടാർ പാലം, കല്ലിശ്ശേരി ഇറപുഴ പാലം  എന്നീ പാലങ്ങളിലാണ് വിളക്ക് തെളിഞ്ഞത്. കഴിഞ്ഞ കുറെ...

നവീൻ ബാബുവിന്‍റെ മരണം : കണ്ണൂർ ജില്ലാ കളക്ടർക്കും ടിവി പ്രശാന്തിനും നോട്ടീസ്

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള കുടുംബത്തിന്‍റെ ഹര്‍ജിയിൽ കണ്ണൂര്‍ കളക്ടര്‍ക്കും പെട്രോള്‍ പമ്പ് ഉടമ ടിവി പ്രശാന്തിനും കോടതി നോട്ടീസ് അയച്ചു .കണ്ണൂര്‍ ഒന്നാം...
- Advertisment -

Most Popular

- Advertisement -