Tuesday, March 3, 2026
No menu items!

subscribe-youtube-channel

HomeNew Delhiഉത്തരാഖണ്ഡിൽ കനത്ത...

ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ:  19 തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങി

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 19 എൻഎച്ച്പിസി (നാഷണൽ ഹൈഡ്രോളിക് പവർ കോർപ്പറേഷൻ) തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കുടുങ്ങി. ധൗളിഗംഗ പവർ പ്രോജക്ടിന്റെ ഭാഗമായുള്ള പവർ ഹൗസിലേക്കുള്ള തുരങ്കത്തിന്റെ പ്രവേശന കവാടം മണ്ണിടിഞ്ഞ് പൂർണ്ണമായി അടഞ്ഞതോടെയാണ് തൊഴിലാളികൾ കുടുങ്ങിയത്.

വലിയ പാറക്കല്ലുകൾ വീണാണ് തുരങ്കമുഖം തടസ്സപ്പെട്ടതെന്ന് പിത്തോറഗഡ് എസ്പി രേഖ യാദവ് അറിയിച്ചു. തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും തുരങ്കത്തിനുള്ളിലുണ്ടെന്നും, അവർ പുറത്തുള്ളവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ സഹായത്തോടെ ജെസിബി യന്ത്രങ്ങൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ദുരന്തനിവാരണ സേനയും പോലീസും ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിൽ ഉണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹരിവരാസനം പുരസ്‌കാര സമര്‍പ്പണം നാളെ

ശബരിമല: ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത നാഗസ്വര കലാകാരന്‍ തിരുവിഴ ജയശങ്കറിന് നാളെ (ജനുവരി 14) ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ സമ്മാനിക്കും. രാവിലെ 10 മണിക്ക് ശബരിമല സന്നിധാനം...

കലയിലൂടെ ധാർമ്മികതയും മൂല്യബോധവും വളർത്തണം. – മാർ അപ്രേം

ഓതറ: മനുഷ്യരിലെ ജന്മസിദ്ധമായ ശക്തിയുടെ പ്രകടനവും നൈതിക പ്രേരണയായ കല ധാർമിക ചിന്തയിലേക്കും മൂല്യബോധത്തിലേക്കും നയിക്കണമെന്നും വർണ്ണ,വർഗ്ഗ വിവേചനങ്ങൾക്ക് അതീതമായി നീതിയുടെ സമത്വത്തിന്റെയും തലമായി കല മാറണം എന്നും കലയും സംസ്ക്കാരും നാടിൻ്റെ...
- Advertisment -

Most Popular

- Advertisement -