തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായുള്ള ലാപ്‌ടോപ്പിന്റെ വിതരണോദ്ഘാടനം പ്രസിഡന്റ് എബ്രഹാം തോമസ് നിര്‍വഹിച്ചു. 11 വിദ്യാര്‍ഥികള്‍ക്കാണ് ലാപ്‌ടോപ്പുകള്‍ നല്‍കിയത്. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി വി വിഷ്ണു നമ്പൂതിരി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയ എബ്രഹാം, പഞ്ചായത്ത് അംഗങ്ങളായ എം സി ഷൈജു, ചന്ദ്രു എസ് കുമാര്‍, അശ്വതി രാമചന്ദ്രന്‍, ശാന്തമ്മ ആര്‍ നായര്‍, ശര്‍മള സുനില്‍, സുഭദ്രാരാജന്‍, സനല്‍കുമാരി, അസിസ്റ്റന്റ് സെക്രട്ടറി സമീര്‍ എന്നിവര്‍ പങ്കെടുത്തു.