ന്യൂഡൽഹി : ബംഗ്ലദേശിൽനിന്ന് ഇന്ത്യയെ ആക്രമിക്കാൻ ലഷ്കർ ഇ തൊയ്ബ സ്ഥാപകൻ ഹാഫിസ് സയീദ് തയാറെടുക്കുന്നുവെന്ന് വിവരം. പാകിസ്ഥാനിൽ നടന്ന റാലിയിലാണ് ഹാഫിസ് സയീദിന്റെ വലംകൈയായ ലഷ്കറിന്റെ കമാൻഡർ സെയ്ഫുല്ല സെയ്ഫ് ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചത്. ഒക്ടോബർ 30ന് പുറത്തുവന്ന ഒരു വിഡിയോയിൽ തങ്ങളുടെ ആളുകൾ കിഴക്കൻ പാകിസ്ഥാനിലും ബംഗ്ലാദേശിലും സജീവമാണെന്നും ഇന്ത്യയ്ക്ക് മറുപടി നൽകാൻ തയ്യാറാണെന്നും സെയ്ഫുല്ല സെയ്ഫ് പറയുന്നു .ഇന്ത്യയ്ക്കെതിരായ യുദ്ധത്തിന് രംഗത്തിറങ്ങാൻ കുട്ടികൾ ഉൾപടെയുള്ള പരിപാടിയിൽ ഇയാൾ ആഹ്വാനം ചെയ്യുന്നതും വിഡിയോയിൽ ഉണ്ട്.ബംഗ്ലദേശിൽനിന്നുള്ള നുഴഞ്ഞുകയറ്റത്തിനെതിരെ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.






