Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsനഗരസഭ സ്ഥിരം...

നഗരസഭ സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിലെ ബിന്ദു റെജി കുരുവിളയെ തിരഞ്ഞെടുത്തു

തിരുവല്ല : നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിലെ ബിന്ദു റെജി കുരുവിളയെ തിരഞ്ഞെടുത്തു. നഗരസഭ 23-ാം വാർഡ് മെമ്പർ ആണ്  ബിന്ദു റെജി കുരുവിള. ജിജി വട്ടശ്ശേരിവൈസ് ചെയർമാനായപ്പോൾ ഉണ്ടായ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേയ്ക്ക് ബിജെപി അംഗത്തിന്റെ പേര് നിർദേശിച്ചത് യുഡിഎഫ് അംഗങ്ങൾ ആയിരുന്നു.

യുഡിഎഫിലെ ഒരു അംഗത്തിന്റെ വോട്ട് അസാധുവായതോടെ എൽഡിഎഫ്തന്നെ സ്ഥിരം സമിതി അധ്യക്ഷസ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. എൽ ഡി എഫിലെ ബിന്ദു റെജി കുരുവിളയും ബിജെ പി യിലെ ശ്രീനിവാസൻ പുറയാറ്റും തമ്മിലായിരുന്നു മത്സരം.

തിരുവല്ല നഗരസഭയിൽ ഇന്ന് നടന്ന ക്ഷേമകാര്യ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തെരഞ്ഞെടുപ്പിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. എൽ ഡി എഫ് – മൂന്ന്, യു ഡി എഫ് രണ്ട്, ബി ജെ പി -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലാപ്പറമ്പ് അനാശാസ്യ കേസ് : പ്രതികളായ പൊലീസ് ഡ്രൈവർമാർ കസ്റ്റഡിയിൽ

കോഴിക്കോട് : മലാപ്പറമ്പിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിയ കേസിൽ പ്രതികളായ പൊലീസ് ഡ്രൈവർമാർ കസ്റ്റഡിയിൽ.പൊലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് ഡ്രൈവർമാരായ ഷൈജിത്ത്, സനിത് എന്നിവരെയാണ് താമരശ്ശേരിയിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്.ഒന്നാം...

മഴുവെങ്ങാടും  മേപ്രായിലും പാടശേഖരത്തിന്  തീ പിടിച്ചു

തിരുവല്ല: തിരുവല്ലയിലെ  മഴുവെങ്ങാടും  മേപ്രായിലും പാടശേഖരത്തിന്  തീ പിടിച്ചു. മഴുവെങ്ങാട് പെട്രോൾ പമ്പിന് സമീപത്തെ പാടശേഖരത്തിന് ഇന്ന് രാവിലെ 11.30 നും മേപ്രായിൽ സെൻ്റ് ജോർജ് പള്ളിക്ക് സമീപമുള്ള പാടശേഖരത്തിന് ഉച്ചയ്ക്ക് 2.30...
- Advertisment -

Most Popular

- Advertisement -