Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeCareerസർക്കാർ നഴ്സിങ്...

സർക്കാർ നഴ്സിങ് കോളജിൽ ലക്ചറർ

പത്തനംതിട്ട : പത്തനംതിട്ട സർക്കാർ നഴ്സിങ് കോളജിൽ ഒഴിവുള്ള എട്ട് താത്കാലിക ബോണ്ടഡ് ലക്ചറർ തസ്തികയിൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം, വയസ്, ആധാർ മുതലായവയുടെ അസൽ രേഖകളുമായി 18ന് രാവിലെ 11.30ന് പത്തനംതിട്ട സർക്കാർ നഴ്സിങ് കോളജിൽ നേരിട്ട് ഹാജരാകണം.

സർക്കാർ നഴ്സിങ് കോളജുകളിൽനിന്ന് എം.എസ്.സി നഴ്സിങ് പാസായവർക്കും അവരുടെ അഭാവത്തിൽ സ്വാശ്രയ കോളജുകളിൽനിന്നും എം.എസ്.സി നഴ്സിങ് വിജയിച്ച കെ.എൻ.എം.സി രജിസ്ട്രേഷനുള്ളവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം. 2022-23 അധ്യയന വർഷം എം.എസ്.സി നഴ്സിങ് കോഴ്സിന് പ്രവേശനം നേടിയ വിദ്യാർഥികളെ നിർബന്ധിത ഇന്റേൺഷിപ്പിന് ലഭിക്കുന്നത് വരെയോ അല്ലെങ്കിൽ പരമാവധി ഒരു വർഷം വരെ ഏതാണോ ആദ്യം വരുന്നത് അടിസ്ഥാനമാക്കിയാണ് നിയമനം. പ്രതിമാസം 25,000 രൂപ സ്റ്റൈപന്റ് ലഭിക്കും. വിശദവിവരങ്ങൾക്ക്: 0468-2994534, 9746789505.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അമ്പലപ്പുഴ ക്ഷേത്രത്തിൽ പള്ളിപ്പാനയുടെ ഭാഗമായി നാളെ പീഠബലി

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ പള്ളിപ്പാനയുടെ പതിനൊന്നാം ദിവസമായ ബുധനാഴ്ച നടക്കുന്ന പ്രധാന ചടങ്ങാണ് പീഠബലി.  ദേവീ പ്രീതിക്കായി ചെയ്യുന്ന ചടങ്ങാണിത്. എട്ട് പീഠങ്ങൾ ഉണ്ടാക്കി നിറപറയും നിലവിളക്കും അഷ്ടമംഗല്യവും  വച്ച ശേഷം പീഠങ്ങൾ...

ഗതാഗത നിയന്ത്രണം

ആലപ്പുഴ: ആലപ്പുഴ  കിടങ്ങാംപറമ്പ്  റോഡിൽ  നവംബര്‍ 11ന് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കിടങ്ങാംപറമ്പ് ജങ്ഷന്‍ മുതല്‍ പുന്നമട ഫിനിഷിങ് പോയിന്റ് വരെ  പുനര്‍നിര്‍മ്മാണ പ്രവർത്തികൾ   ആരംഭിക്കുന്നതിനാല്‍  ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി   ...
- Advertisment -

Most Popular

- Advertisement -