Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsഉരുൾപൊട്ടൽ ദേശീയ...

ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്‍റെ നിയമവശങ്ങള്‍ പരിശോധിക്കും : സുരേഷ് ഗോപി

വയനാട് : കേന്ദ്രമന്ത്രി സുരേഷ് ​ഗോപി വയനാട്ടിലെ ദുരിതബാധിത മേഖലകൾ സന്ദർശിച്ചു. രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്ന സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം സംസാരിച്ചു. ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങൾ പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി . ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും കേന്ദ്രം എല്ലാ കാര്യങ്ങളും വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറ‍ഞ്ഞു.

അതേസമയം , ഉരുൾപൊട്ടൽ ദുരന്തത്തിലെ മരണസംഖ്യ 365 ആയി. സർക്കാർ രേഖകൾ പ്രകാരം 218 ആണ് ഔദ്യോഗിക മരണസംഖ്യ. 148 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.മരിച്ചവരിൽ 30 കുട്ടികളും ഉൾപ്പെടുന്നു. ഇനി 206 പേരെയാണു കണ്ടെത്താനുള്ളത്. 93 ദുരിതാശ്വാസ ക്യാംപുകളിലായി 10,042 പേർ കഴിയുന്നുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ സഹോദരൻമാർ അറസ്റ്റിൽ

പത്തനംതിട്ട: ഇലവുംതിട്ടയിലെ ബാറിൽ  ഭക്ഷണം കഴിച്ചിറങ്ങിയ   മെഴുവേലി   ആലക്കോട് കുന്നംമ്പള്ളികുഴിയിൽ വീട്ടിൽ ജിജോ ജോണി (38)നെ മർദ്ദിച്ച നാലംഗസംഘത്തിലെ രണ്ടുപേർ പിടിയിലായി.  ചെന്നീർക്കര  പ്രക്കാനം വലിയവട്ടം  കുന്നും പുറത്ത് വീട്ടിൽ വിഷ്ണു എന്ന...

ഒഡീഷ നിയമസഭ : ബിജെപി ഭരണത്തിലേക്ക്

ഭുവനേശ്വർ : ഒഡീഷയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ലീഡ്. ആകെയുള്ള 147 സീറ്റുകളിൽ 76 ഇടത്തും ബിജെപി സ്ഥാനാർഥികൾ മുന്നിലാണ്. കേവല ഭൂരിപക്ഷത്തിന് 74 സീറ്റുകളാണ് വേണ്ടത്.ഭരണകക്ഷിയായ ബിജെഡി 56 സീറ്റുകളിലാണ് ലീഡ്...
- Advertisment -

Most Popular

- Advertisement -