Monday, January 26, 2026
No menu items!

subscribe-youtube-channel

HomeNewsഎല്ലാവരേയും സംരക്ഷിക്കുന്ന ...

എല്ലാവരേയും സംരക്ഷിക്കുന്ന  സ്നേഹ സമൂഹം നിർമ്മിക്കാം: അലക്സിയോസ് മാർ യൗസേബിയോസ്

തിരുവല്ല : സർവ്വ മനുഷ്യരെയും ഒന്നുപോലെ കാണുന്ന സമൂഹം രൂപപ്പെടണമെന്നും മനുഷ്യരെ ഒന്നിപ്പിക്കുന്ന ചാലക ശക്തികളായി നാം മാറണമെന്നും  കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡൻ്റ് അലക്സിയോസ് മാർ യൗസേബിയോസ് പറഞ്ഞു. കേരള കാതലിക് ബിഷപ്പ്സ് കൗൺസിലും കേരള കൗൺസിൽ ഓഫ് ചർച്ചസും സംയുക്തമായി  അഖില ലോക തലത്തിൽ നടത്തപ്പെട്ട സഭൈക്യ പ്രാർത്ഥനാ വാരത്തിൻ്റെ സമാപന സമ്മേളനം അഭയ ഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തിരുമേനി.

സോണൽ പ്രസിഡൻ്റ് ഫാ. ബിനു വർഗീസ് അധ്യക്ഷത വഹിച്ചു. വികാരി ജനറൽ  ഫാ. വി റ്റി ജോൺ മുഖ്യ പ്രഭാഷണം നടത്തി. കെ സി സി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, കറണ്ട് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ  ജോജി പി. തോമസ്, സംസ്ഥാന സമിതി അംഗങ്ങളായ   ടിറ്റിൻ തേവരുമുറിയിൽ, രാജൻ ജേക്കബ്,കൺവിനർ വർഗീസ് ടി മങ്ങാട്, ഫാ. നിഖിൽ വർഗീസ്,  വൈസ് പ്രസിഡൻ്റ് ആനി ചെറിയാൻ, ട്രഷറാർ ബെൻസി തോമസ്, അഭയ ഭവൻ പ്രസിഡൻ്റ് റ്റി.സി ജേക്കബ്, പ്രൊഫ. ഫിലിപ്പ് എൻ തോമസ്, എൻ. ജെ ജോസഫ്, ലീലാമ്മ ജോർജ്, ശാന്ത ജോർജ് എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത : രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട  മഴയ്ക്ക് സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഇത് കണക്കിലെടുത്ത് രണ്ട് ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള...

കാറ്ററിംഗ് സ്ഥാപനങ്ങളിൽ ജി.എസ്.ടി വകുപ്പിന്റെ വ്യാപക പരിശോധന

തിരുവനന്തപുരം : സംസ്ഥാന ജി.എസ്.ടി വകുപ്പ് ഇന്റലിജൻസ് ആന്റ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം സംയുക്തമായി സംസ്ഥാന വ്യാപകമായി കാറ്ററിംഗ് സർവീസ് സ്ഥാപനങ്ങളിൽ 'ഓപ്പറേഷൻ ക്രൂക്ക്ഷാങ്ക്സ്' എന്ന പേരിൽ പരിശോധന നടത്തി.പരിശോധനയിൽ 80.14 കോടി രൂപയുടെ...
- Advertisment -

Most Popular

- Advertisement -