Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKottayamലഹരിക്കെതിരെ കൂട്ട്...

ലഹരിക്കെതിരെ കൂട്ട് കൂടാം : ടീനേജ് ക്യാമ്പ് സമാപിച്ചു

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയുടെ മദ്യ ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ലഹരിക്കെതിരെ കൂട്ട് കൂടാം  ടീനേജ് ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം യൂഹാനോൻ മാർ പോളിക്കാർപ്പൊസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. എല്ലാത്തരം ആസക്തികളെയും നിയന്ത്രിക്കാൻ ടീനേജിൽ സാധിച്ചാൽ ജീവിതമാവും ലഹരിയെന്ന് മെത്രാപ്പോലീത്താ കൂട്ടിച്ചേർത്തു.

ഫാ ഡോ. കുര്യാക്കോസ് തണ്ണിക്കോട്ട് അധ്യക്ഷത വഹിച്ചു . ഫാ മാത്തുക്കുട്ടി , അലക്സ് മണപ്പുറത്ത് , ഡോ .റോബിൻ പി . മാത്യു എന്നിവർ പ്രസംഗിച്ചു .

വിവിധ ദിവസങ്ങളിലായി നടന്ന ക്ലാസുകൾക്ക് ഡോ. എബ്രാഹം മാർ സെറാഫിം , ഡോ.അലക്സിയോസ് മാർ യൗസേബിയോസ് , ഡോ.റ്റിജു തോമസ് ഐ ആർ എസ് , തിരുവനന്തപുരം എൻക്രിസ്റ്റോ ഫൗണ്ടേഷൻ, ഡോ. എൽസി ഉമ്മൻ , ഫാ ഡോ വർഗീസ് എബ്രാഹാം , ഡോ. വർഗീസ് മാത്യു , ഡോ.സൂര്യ കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

ധ്യാനം ഫാ ഡോ തോമസ് ചകിരിയിലും, ഗാന പരിശീലനത്തിന് അലക്സാണ്ടർ ജോർജ് , ജിബു കുര്യൻ തുടങ്ങിയവരും നേതൃത്വം നൽകി. മലങ്കര ഓർത്തഡോക്സ് സഭയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്നായി 65 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അറുപതൊന്നുകാരൻ സൈക്കിളിൽ നിന്നും വീണ് മരിച്ചു

തിരുവല്ല : കല്ലുങ്കൽ സ്വദേശിയായ 61 കാരൻ സൈക്കിളിൽ നിന്നും വീണ് മരിച്ചു. കല്ലുങ്കൽ പാപ്പിനാട്ടിൽ വീട്ടിൽ  മുരളി കെ പി  ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തുകലശ്ശേരി ശ്രീരാമകൃഷ്ണ...

കൈക്കൂലി കേസ് : മുൻ ആർഡിഒക്ക് 7 വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ

കൊച്ചി : കൈക്കൂലി കേസിൽ മൂവാറ്റുപുഴ മുൻ ആർഡിഒ വി.ആർ.മോഹനൻ പിള്ളയ്ക്ക് 7 വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അഴിമതി നിരോധന വകുപ്പു പ്രകാരംശിക്ഷ...
- Advertisment -

Most Popular

- Advertisement -