തിരുവല്ല : എഴുത്തുകാരും സാഹിത്യവും മനുഷ്യജീവിതത്തിൽ അത്ഭുതകരമായ പരിണാമങ്ങൾ സൃഷ്ടിക്കുന്നു എന്നും നമ്മെ സൂക്ഷ്മതലങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്നുവെന്നും കവി പ്രഭാവർമ്മ പറഞ്ഞു. പി എൻ നമ്പൂതിരി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നടന്ന അക്ഷര ദീപം സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
പെരിങ്ങര പഞ്ചായത്ത് പ്രസിഡൻറ് എബ്രഹാം തോമസ് അധ്യക്ഷത വഹിച്ചു. ഡോ. രമേശ് ഇളമൺ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. എ.റ്റി ളാത്ര, വർഗീസ് സി. തോമസ്, സെക്രട്ടറി ലിനോജ് ചാക്കോ,സാം ഈപ്പൻ , ഡോ. കൃഷ്ണൻ നമ്പൂതിരി, ഡോ. കുര്യൻ തോമസ്, ഡോ. വർഗീസ് മാത്യു, കെ.എൻ.കെ. നമ്പൂതിരി, പ്രൊഫ. കെ.പി മാത്യു, അഡ്വ മുരളീധരൻ നായർ എന്നിവർ പ്രസംഗിച്ചു.
ഡോ. രമേശ് ഇളമൺ നമ്പൂതിരി രചിച്ച മറുകും മലയും എന്ന കവിതാ സമാഹാരത്തിൻ്റെ പ്രകാശനം ഇന്ദിരാ കൃഷ്ണന് നല്കി കവി പ്രഭാവർമ്മ നിർവ്വഹിച്ചു.