Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsപതിമൂന്നുകാരിയെ പീഡിപ്പിച്ച്...

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക്  ജീവപര്യന്തവും 3,85,000 രൂപ പിഴയും

പത്തനംതിട്ട: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് 8 ജീവപര്യന്തവും 3,85,000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അഡിഷണൽ സെഷൻസ് ഒന്ന് കോടതി. ബലാൽസംഗത്തിനും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും രജിസ്റ്റർ ചെയ്ത കേസിൽ കോന്നി മുതുപേഴുങ്കൽ സ്വദേശി സന്തോഷ്(48)നെയാണ് കോടതി ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണം. 2021 നവംബർ 5 ന് കോന്നി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജഡ്ജി ജി പി  ജയകൃഷ്ണന്റേതാണ് വിധി.

2021 മാർച്ച്‌ ഒന്നുമുതൽ പല ദിവസങ്ങളിൽ കുട്ടിയുടെ വീട്ടിൽ വച്ച് പ്രതി ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.  കേസ് രജിസ്റ്റർ ചെയ്തത് എസ് ഐ വി എസ് കിരണും, അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ കോന്നി പോലീസ് ഇൻസ്‌പെക്ടർ ജി അരുണുമായിരുന്നു

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ . ജെയ്സൺ മാത്യുവും, സ്മിത പി ജോണും കോടതിയിൽ ഹാജരായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഖാദിയുടെ പ്രചാരണം സാധാരണകാർക്ക് സ്ഥിര വരുമാനം ഉറപ്പാക്കും: മന്ത്രി പി പ്രസാദ്

ആലപ്പുഴ : ഖാദിയുടെ പ്രചാരണം  സാധാരണകാർക്ക് സ്ഥിര വരുമാനം ഉറപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.ആലപ്പുഴ ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫീസിന്റെ ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനവും ആലപ്പുഴ ഖാദി...

Kerala Lottery Results : 19-10-2025 Samrudhi SM-25

1st Prize Rs.1,00,00,000/- MD 718692 (KASARAGOD) Consolation Prize Rs.5,000/- MA 718692 MB 718692 MC 718692 ME 718692 MF 718692 MG 718692 MH 718692 MJ 718692 MK 718692...
- Advertisment -

Most Popular

- Advertisement -