ലോകത്തെ ഏറ്റവും ചെറിയ പേസ്‌മേക്കർ എന്ന് വിശേഷിപ്പിക്കുന്ന ലീഡ്‌ലെസ്സ് പേസ്‌മേക്കർ ചികിത്സക്കു അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ കാർഡിയോളജി വിഭാഗം തുടക്കമിട്ടു. ഹൃദയമിടിപ്പ് കുറവുള്ള 87 വയസ്സുള്ള രോഗിക്കാണ് ഓപ്പറേഷൻ കൂടാതെയുള്ള ഈ നവീന പേസ്‌മേക്കർ ഘടിപ്പിച്ചത് .
തിരഞ്ഞെടുക്കപ്പെട്ട രോഗികളിൽ ഈ ‘ക്യാപ്സ്യൂൾ ’ രൂപത്തിലെ പേസ്‌മേക്കർ ഫലപ്രദവും സുരക്ഷിതവുമാണെന്നു കാർഡിയോളജി വിഭാഗം മേധാവി ഡോ സാജൻ അഹമ്മദ് പറഞ്ഞു . സാധാരണ പേസ്‌മേക്കറിനെ അപേക്ഷിച്ചു സർജറി പാടുകൾ ഇല്ലാതെ ചെയ്യുകയും , രോഗിക്ക് പിറ്റേ ദിവസം മുതൽ നിത്യ ജീവിതത്തിലേക്കു തടസ്സങ്ങൾ കൂടാതെ തിരുച്ചുവരാനാകും എന്നതും ഇതിന്റെ സവി ഷേതകളാണെന്നു ഡോ ശ്യാം ശശിധരൻ അഭിപ്രായപ്പെട്ടു .