Wednesday, April 1, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryചങ്ങനാശേരിയിൽ ഡ്രൈഡേയിൽ...

ചങ്ങനാശേരിയിൽ ഡ്രൈഡേയിൽ മദ്യ വില്പന: പ്രതി പോലീസ് പിടിയിൽ

ചങ്ങനാശ്ശേരി: ഡ്രൈഡേയിൽ പത്ര വിതരണത്തിന്റെ മറവിൽ  വിദേശ മദ്യവുമായി മധ്യ വയസ്കൻ പോലീസ് പിടിയിൽ. പായിപ്പാട് നാല് കോടി മറ്റക്കാട്ട് ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ നാസറി (55) നെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘവും തൃക്കൊടിത്താനം പോലീസും ചേർന്ന് പിടികൂടിയത്. ഇയാളുടെ കൈവശത്ത് നിന്ന് വിൽപ്പനയ്ക്കായി എട്ടു കുപ്പികളിലായി സുക്ഷിച്ച വിദേശ മദ്യവും കണ്ടെടുത്തു.

ബീവറേജസ് ഔട്ട്ലെറ്റിൽ നിന്നും  വിദേശമദ്യം വാങ്ങി ചെറുകുപ്പികളിലാക്കി പത്രവിതരണത്തിന്റെ മറവിൽ  ചങ്ങനാശ്ശേരി, നാലുകോടി, ആരമല എന്നീ പ്രദേശങ്ങളിൽ വിൽപ്പന നടത്തുക ആയിരുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ  നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഷഹബാസിന്റെ കൊലപാതകം : ഒരു വിദ്യാർഥികൂടി കസ്റ്റഡിയിൽ

കോഴിക്കോട് : താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകത്തിൽ ഒരു വിദ്യാർഥികൂടി കസ്റ്റഡിയിൽ.സംഘർഷത്തിൽ ഉൾപ്പെട്ട താമരശ്ശേരി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയെയാണ് കസ്റ്റഡിയിലെടുത്തത്. വിദ്യാർഥിയെ ഇന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ മുന്നിൽ ഹാജരാക്കിയേക്കും. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട്...

ഭിന്നശേഷിക്കാരനായ16 കാരന് ക്രൂര മർദ്ദനം പരാതിയിൽ:  പ്രിൻസിപ്പലിനും ജീവനക്കാരിക്കും എതിരെ പോലീസ് കേസെടുത്തു

തിരുവല്ല:  അഭയ കേന്ദ്രത്തിൽ ഭിന്നശേഷിക്കാരനായ 16 കാരന് ക്രൂര മർദ്ദനം പരാതിയിൽ പ്രിൻസിപ്പലിനും ജീവനക്കാരിക്കും എതിരെ  പോലീസ് കേസെടുത്തു. ജുവനയിൽ, ഭിന്നശേഷി സംരക്ഷണ നിയമം എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തത്. തിരുവനന്തപുരം വെള്ളറട...
- Advertisment -

Most Popular

- Advertisement -