Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsതദ്ദേശ തിരഞ്ഞെടുപ്പ്...

തദ്ദേശ തിരഞ്ഞെടുപ്പ് : കരട് വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക നാളെ (ജൂലൈ 23) പ്രസിദ്ധീകരിക്കും. അന്തിമ വോട്ടർപട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.

കരട് വോട്ടർപട്ടികയിൽ 1034 തദ്ദേശസ്ഥാപനങ്ങളുടെ 20998 വാർഡുകളിലായി 2,66,78,256 (1,26,32,186 പുരുഷന്മാരും, 1,40,45,837 സ്ത്രീകളും, 233 ട്രാൻസ്‌ജെൻഡറും) വോട്ടർമാരാണുള്ളത്. 2024ൽ സമ്മറിറിവിഷൻ നടത്തിയ വോട്ടർപട്ടിക പുതിയ വാർഡുകളിലേയ്ക്ക് ക്രമീകരിച്ചാണ് കരട് പട്ടിക തയ്യാറാക്കിയിട്ടുള്ളത്.

കരട് വോട്ടർപട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. ആഗസ്റ്റ് 7 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകും. 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാം.

വോട്ടർപട്ടികയിൽ പുതുതായി പേരു ചേർക്കുന്നതിനും (ഫാറം 4) അപേക്ഷ, ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും (ഫാറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം.

ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹിയറിംഗിനുള്ള കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം ഹീയറിംഗിന് നേരിട്ട് ഹാജരാകണം.

വോട്ടർപട്ടികയിൽ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങൾ (ഫാറം 5) ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകനും ആ വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം. ഓൺലൈൻ മുഖേന അല്ലാതെയും നിർദ്ദിഷ്ട ഫാറത്തിൽ ഇലക്ഷൻ രജിസ്‌ട്രേഷൻ ഓഫീസർക്ക് അപേക്ഷിക്കാം.

ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ. അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ സ്വീകരിക്കുന്ന നടപടിക്കെതിരെ തദ്ദേശസ്വയം ഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്ക് ഉത്തരവ് തീയതി മുതൽ 15 ദിവസത്തിനകം അപ്പീൽ നൽകാം.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദക്ഷിണാഫ്രിക്കൻ പാർലമെൻ്റിലേക്ക്  തെരഞ്ഞെടുക്കപ്പെട്ട മലയാളിയായ അനിൽ കുമാർ കേശവപിള്ള ശബരിമല ദർശനം നടത്തി

ശബരിമല : ദക്ഷിണാഫ്രിക്കൻ പാർലമെൻ്റിലേക്ക് തുടർച്ചയായ രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ട മലയാളിയായ അനിൽ കുമാർ കേശവപിള്ള ശബരിമല ദർശനം നടത്തി. നീണ്ട 20 വർഷങ്ങൾക്ക് ശേഷം വെള്ളിയാഴ്ച പുലർച്ചെ അഞ്ച്  മണിയോടെയാണ് ഭാര്യ...

കുറ്റൂരിൽ മണിക്കൂറുകളുടെ വിത്ത്യാസത്തിൽ രണ്ട് അപകടങ്ങൾ

തിരുവല്ല: എം സി റോഡിലെ കുറ്റൂരിൽ മണിക്കൂറുകളുടെ വിത്ത്യാസത്തിൽ രണ്ട് അപകടങ്ങൾ നടന്നു.  കുറ്റൂർ ഗവ ഹയർ സെക്കൻ്റി  സ്ക്കൂളിനു  സമീപം  കാറും ബൈക്കും കൂട്ടിയിടിച്ച്  അമ്മയ്ക്കും മകനും പരിക്കേറ്റതാണ് ആദ്യ സംഭവം. ...
- Advertisment -

Most Popular

- Advertisement -