Saturday, November 22, 2025
No menu items!

subscribe-youtube-channel

HomeNewsതദ്ദേശ തിരഞ്ഞെടുപ്പ്...

തദ്ദേശ തിരഞ്ഞെടുപ്പ് : ഇന്ന് വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയപരിപരിധി ഇന്ന് (21) വൈകിട്ട് 3 മണിക്ക് അവസാനിക്കും.നാളെ (22) നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തും. സൂക്ഷ്മ പരിശോധനയ്ക്കുശേഷം മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസർ പ്രസിദ്ധീകരിക്കും.

സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24 (തിങ്കൾ) വൈകിട്ട് 3 മണി വരെയാണ്. സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന സമയത്തിന്‌ ശേഷം റിട്ടേണിംഗ് ഓഫീസർ, മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കും. മലയാളം അക്ഷരമാലാക്രമത്തിലാണ് സ്ഥാനാർത്ഥികളുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തുക. സ്ഥാനാർത്ഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് പട്ടികയിലുണ്ടാവുക. റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പാലിറ്റി ഓഫീസിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പരസ്യപ്പെടുത്തും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദീപാവലി: അയോധ്യയിൽ 26 ലക്ഷത്തിലധികം ദീപം തെളിയും

ന്യൂഡൽഹി: ഈ വർഷം ദീപാവലിയാഘോഷക്കാലത്ത് വിശുദ്ധ സരയു നദിയുടെ 56 ഘട്ടുകളിലായി 26 ലക്ഷത്തിലധികം ദീപങ്ങൾ തെളിക്കാനുള്ള യജ്ഞത്തിന് തുടക്കമായി. ഒക്ടോബർ 19 മുതൽ 23 വരെയാണ് ഈ വർഷത്തെ ദീപോത്സവം. പ്രയാഗിലെ...

കറാച്ചി വിമാനത്താവളത്തിന് സമീപം വന്‍ സ്‌ഫോടനം : രണ്ട് ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ടു

കറാച്ചി : കറാച്ചി വിമാനത്താവളത്തിന് സമീപം വന്‍ സ്‌ഫോടനം. സ്ഫോടനത്തിൽ രണ്ട് ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ടു. പാകിസ്താൻ പൗരന്മാർ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഇന്ന് പുലർച്ചെയാണ് സ്ഫോടനമുണ്ടായത്. ഒരു ഓയിൽ ടാങ്കറിന്...
- Advertisment -

Most Popular

- Advertisement -