ചെന്നൈ : പ്രണയാഭ്യർഥന നിരസിച്ച വിദ്യാർഥിനിയെ വീടിനുള്ളിൽ കയറി യുവാവ് കുത്തിക്കൊലപ്പെടുത്തി. പൊള്ളാച്ചി വടുകപാളയത്തിൽ താമസിക്കുന്ന കണ്ണന്റെ മകൾ അഷ്‍വിക (19) ആണ് കൊല്ലപ്പെട്ടത്. അയൽവാസിയായിരുന്നു പ്രവീൺകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ രണ്ടാംവർഷ ബിഎസ്‌സി കംപ്യൂട്ടർ സയൻസ് വിദ്യാർഥിനിയാണ് അഷ്‌വിക.മാതാപിതാക്കൾ ജോലിക്കുപോയ സമയത്ത് പ്രവീൺകുമാർ വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു .പെൺകുട്ടിയുടെ വീടിന് സമീപം അഞ്ചുവർഷത്തോളം പ്രവീണും കുടുംബവും താമസിച്ചിരുന്നു.പിന്നീട് അണ്ണാ നഗറിലേക്കു താമസംമാറിയ പ്രവീൺ പെൺകുട്ടിയോട് നിരവധി തവണ പ്രണയാഭ്യർത്ഥന നടത്തിയിരുന്നു.ഇത് നിരസിച്ചതാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.