Friday, May 9, 2025
No menu items!

subscribe-youtube-channel

Homemavelikkraലഹരിക്കെതിരെ സ്‌നേഹത്തോണ്‍...

ലഹരിക്കെതിരെ സ്‌നേഹത്തോണ്‍ നാളെ

മാവേലിക്കര : യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം, അക്രമവാസന എന്നിവയ്ക്കെതിരെ മാവേലിക്കര ഐ. എച്ച്. ആര്‍. ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിന്റെ നേതൃത്വത്തില്‍ റണ്‍ എവേ ഫ്രം ഡ്രഗ്സ്-സ്നേഹത്തോണ്‍ എന്ന പേരില്‍  ലഹരി വിരുദ്ധ മാരത്തണ്‍ സംഘടിപ്പിക്കും.

മാര്‍ച്ച് ഏഴ് വെള്ളിയാഴ്ച്ച രാവിലെ 7.30 നും 9.30 നും ഇടയില്‍ അധ്യാപകരും അനധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് കൂട്ടയോട്ടം, സ്‌നേഹച്ചങ്ങല, സ്‌നേഹമതില്‍ എന്നിവ തീര്‍ക്കും. മാവേലിക്കര ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ കാമ്പസില്‍ നിന്ന് രണ്ട് കി. മീ. ദൂരത്തിലും തിരിച്ചും തഴക്കര കാമ്പസ്സില്‍ നിന്നും മാവേലിക്കര ടൗണിലെ പ്രൈവറ്റ് ബസ്സ് സ്റ്റാന്റ് വരെയും തിരിച്ചുമായിരിക്കും കൂട്ടയോട്ടം.

തുടര്‍ന്ന് ലഹരിക്കെതിരെ ബോധവത്ക്കരണ ക്ലാസ്സൂകള്‍, സെമിനാറുകള്‍ എന്നിവ നടക്കും. ലഹരി വസ്തുക്കളെ സമൂഹത്തില്‍ നിന്നും തുടച്ചുനീക്കുക. സമൂഹത്തില്‍ തമ്മില്‍ സ്‌നേഹവും ഐക്യവും ഊട്ടിയുറപ്പിക്കുക, പക ഇല്ലാതാക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചരക്കു കപ്പൽ പിടിച്ചെടുത്ത സംഭവം:ഇന്ത്യക്കാരെ എംബസി സന്ദർശിക്കും

ന്യൂഡൽഹി :ഇറാൻ പിടിച്ചെടുത്ത ചരക്കു കപ്പലിലെ ഇന്ത്യക്കാരെ ഇന്ന് എംബസി അധികൃതർ സന്ദർശിച്ചേക്കുമെന്നു റിപ്പോർട്ട്. എംബസി അധികൃതർക്ക് അനുമതി നൽകിയതായി ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയാൻ അറിയിച്ചു.കപ്പലിലെ 17 ഇന്ത്യക്കാരിൽ 4...

നെടുമ്പ്രം ഗ്രാമീണ വായനശാലയുടെ നേർക്ക് സാമൂഹ്യ വിരുദ്ധരുടെ അക്രമം

തിരുവല്ല : ലൈബ്രറി കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്ന നെടുമ്പ്രം ഗ്രാമീണ വായനശാലയുടെ നേർക്ക് സാമൂഹ്യ വിരുദ്ധരുടെ അക്രമം. പ്രദേശത്ത് പറമ്പിൽ നിന്ന് വാഴകൾ വെട്ടി കളയുകയും, ജനൽ ചില്ലകൾ തകർക്കുകയും, ബിയർ കുപ്പി...
- Advertisment -

Most Popular

- Advertisement -