ന്യൂഡൽഹി : റെയില്‍വേ സ്‌റ്റേഷനിലും ലഗേജുകള്‍ക്ക് നിയന്ത്രണം വരുന്നു. തുടക്കത്തില്‍ രാജ്യത്തിലെ പ്രധാന സ്റ്റേഷനുകളിലാണ് ആദ്യ പരീക്ഷണം.
യാത്രക്കാർക്ക് ബുദ്ധിമുട്ട്കൂടാതെ സുഖകരമായി ട്രെയിന്‍ യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുക എന്നാണ് റെയില്‍വേ ഇതിലൂടെ ലക്ഷ്യമിടുന്നത്.
യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിന് ഒപ്പം അധിക വരുമാനം എന്നിവയും തീരുമാനത്തിലുണ്ട്. എന്‍സിആര്‍ സോണിന് കീഴിലുള്ള റെയില്‍വേ സ്റ്റേഷനുകളായ പ്രയാഗ് രാജ് ജംക്ഷന്‍, പ്രയാഗ്രാജ് ചിയോകി, സുബേദാര്‍ഗഞ്ച്, കാണ്‍പൂര്‍, മിര്‍സാപൂര്‍, തുണ്ട്ല, അലിഗഡ്, ഗോവിന്ദ്പുരി, ഇറ്റാവ, അലിഗഡ് ജംക്ഷന്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി ആരംഭിക്കുന്നത്.






