തിരുവനന്തപുരം ; മഹാത്മജിയുടെ കണ്ണട എടുത്ത് പ്രദർശിപ്പിച്ചാൽ മാത്രം അദ്ദേഹത്തിൻ്റെ മൂല്യം എന്തെന്ന് അറിയാൻ കഴിയില്ലെന്ന് കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂർ എം.പി പറഞ്ഞു.രാഷ്ട്രപിതാവായ മഹാത്മജിയെ ഇകഴ്ത്തി കാണിച്ച നരേന്ദ്ര മോഡിയുടെ നിലപാടിൽ പ്രതിഷേധിച്ചു കൊണ്ട് കെ.പി.സി.സി ഗാന്ധിദർശൻ സമിതി പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ “മഹാത്മജിയുടെ ആത്മകഥ” നരേന്ദ്ര മോഡിക്ക് അയച്ചുകൊടുക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം എന്ന് പറഞ്ഞ ഗാന്ധിജിയെ ഇനിയെങ്കിലും നരേന്ദ്ര മോഡി പഠിക്കണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് മഹാത്മജിയുടെ ആത്മകഥ അദ്ദേഹത്തിന് അയച്ചു കൊടുക്കുന്നതെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു.ഗാന്ധി ദർശൻ സമിതി ജില്ലാ പ്രസിഡൻ്റ് വഞ്ചിയൂർ രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡൻ് പാലോട് രവി,കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. സുബോധൻ,സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് കമ്പറ നാരായണൻ,പരശുവയ്ക്കൽ രാധാകൃഷ്ണൻ,നദീറാ സുരേഷ്,കോട്ടമുകൾ സുബാഷ്,കടകംപള്ളി ഹരിദാസ്,ആർ.ഹരികുമാർ,മോഹനൻ പള്ളിക്കൽ, അനിൽകുമാർ പി.വൈ, വി.ഹരികുമാർ,ലീലാമ്മ ഐസക്,പേരൂർക്കട മോഹനൻ,വിഴിഞ്ഞം ഹനീഫ,ജെ. എഡിസൻ, മുരുകേശൻ,രവീന്ദ്രൻ നായർ,എ.ഹബീബ്,വേലായുധൻ പിള്ള എസ്,ഷാജി കുര്യൻ,
എം.സോളമൻ,കെ.മനോ മോഹൻ,ജ്യോതിഷ് കുമാർ, സഞ്ജീവ്,മൊയ്തീൻ ഹാജി,പട്ടം തുളസി,മാത്യൂവിൻസെൻ്റ്, ചന്ദ്രശേഖരൻ നായർ, ജി.ഗിരീഷ്,നൂമാൻ,പാളയം സുധി തുടങ്ങിയവർ പ്രസംഗിച്ചു.