തിരുവനന്തപുരം : എഐസിസി അംഗവും മഹിളാ കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റി അംഗവുമായ തങ്കമണി ദിവാകരൻ ബിജെപിയിൽ ചേർന്നു .കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. സ്ത്രീകളെ ബഹുമാനിക്കുന്നതിൽ കോൺഗ്രസിന് വിമുഖതയുണ്ടെന്നും പാർട്ടിയിൽ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്നും തങ്കമണി ദിവാകരൻ പറഞ്ഞു .
2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു .സംവിധായകനായ ലെനിൻ രാജേന്ദ്രന്റെ സഹോദരിയാണ് .