Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKochiചോറ്റാനിക്കര ക്ഷേത്രത്തില്‍...

ചോറ്റാനിക്കര ക്ഷേത്രത്തില്‍ മകം തൊഴല്‍ ഇന്ന്

കൊച്ചി: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ മകം തൊഴല്‍ ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മുതല്‍ 9.30 വരെയാണ് മകം തൊഴല്‍. ദർശനത്തിനായി സ്ത്രീകള്‍ക്കും പുരുഷൻമാർക്കും  പ്രത്യേകം ക്യൂ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

സ്ത്രീകളെ പടിഞ്ഞാറേ നടയിലൂടെയും പുരുഷൻമാരെയും കുടുംബമായി എത്തുന്നവരെയും വടക്കേ പൂരപറമ്പിലൂടെയും ബാരിക്കേഡ് വഴി ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കും.

ഭക്തരുടെ സുരക്ഷയ്ക്കായി ക്ഷേത്രത്തിലും പരിസരത്തും റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

ക്ഷേത്രത്തിലും പരിസരത്തും കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി മഫ്തിയിലും പൊലീസ് ഉണ്ടാകും. 80 ഓളം നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് : യുഡിഎഫ് 17,എല്‍ഡിഎഫ് 11,ബിജെപി 3

തിരുവനന്തപുരം : സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് 17 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് 11 സീറ്റുകളിലും ബിജെപി 3 സീറ്റുകളിലും വിജയിച്ചു .എല്‍ഡിഎഫ് 15, യുഡിഎഫ് 13, ബിജെപി...

ശ്രീനാരായണഗുരുവും-മഹാത്മാഗാന്ധിജിയും : സെമിനാർ

പത്തനംതിട്ട : കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി മഹാത്മാ ഗാന്ധിജിയും ശ്രീനാരായണ ഗുരുവും എന്ന വിഷയത്തിൽ പത്തനംതിട്ട രാജീവ് ഭവൻ ആഡിറ്റോറിയത്തിൽ വച്ച് മാർച്ച് 15 ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ...
- Advertisment -

Most Popular

- Advertisement -