ശബരിമല: ശബരിമലയിൽ ഭക്തജന തിരക്ക് വർദ്ധിക്കുന്നു. ഇന്നലെ (2) 98,425 അയ്യപ്പഭക്തർ ദർശനം നടത്തി. സ്പോട്ട് ബുക്കിങ്ങിലൂടെ 7,639 പേരും പുൽമേട് വഴി 4,861 പേരുമാണ് ശബരി ദർശനം നടത്തിയത്. കാനനപാത വഴി എത്തുന്ന അയ്യപ്പഭക്തരുടെ എണ്ണത്തിലും വൻ വർദ്ധനവ്.
സന്നിധാനത്ത് തിരക്ക് കൂടുന്നത് അനുസരിച്ച് പമ്പയിൽ തിരക്ക് നിയന്ത്രിക്കുന്നുണ്ട്. നിലയ്ക്കലും തിരക്ക് നിയന്ത്രിച്ച് തന്നെയാണ് ഭക്തരെ പമ്പയിലേക്ക് കടത്തിവിടുന്നത്. മണിക്കൂറുകളോളം ക്യൂവിൽ കാത്തു നിൽക്കേണ്ട സാഹചര്യമോ, ദർശനം ലഭിക്കാതെ മടങ്ങേണ്ട സാഹചര്യമോ ഇല്ല.
സന്നിധാനത്ത് എത്തുന്ന എല്ലാ അയ്യപ്പഭക്തർക്കും സുഗമമായ ദർശനം ഒരുക്കാൻ പോലീസും ദേവസ്വം ബോർഡും വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.