ബെംഗളൂരു : രാഹുൽ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിൽ എത്തിച്ച മലയാളി ഡ്രൈവർ കസ്റ്റഡിയിൽ .ബെംഗളൂരുവിലെ രാഷ്ട്രീയ ബന്ധമുള്ള ഒരു റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്റെ ഡ്രൈവറായി ജോലിനോക്കുന്ന മലയാളിയായ ജോസാണ് പിടിയിലായത്. രാഹുലിനെ ബെംഗളൂരുവിലെ ഒരു പ്രത്യേക കേന്ദ്രത്തില്‍ കൊണ്ടുവിട്ടെന്നും മറ്റൊന്നും അറിയില്ലെന്നുമാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി.
ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം തിരച്ചില്‍ നടത്തിയെങ്കിലും രാഹുലിനെ പിടികൂടാന്‍ കഴിഞ്ഞില്ല. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സഹായം രാഹുലിന് ലഭിക്കുന്നതായി പോലീസ് കരുതുന്നു. രാഹുൽ ഒളിവില്‍ കഴിയാന്‍ തുടങ്ങിയിട്ട് ഇന്ന് എട്ടാം ദിനമാണ്. പൊലീസില്‍ നിന്ന് വിവരം ചോരുന്നതായും അന്വേഷണസംഘത്തിന് സംശയമുണ്ട്.






