Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsയുവതിയെ കയറിപ്പിടിച്ച്...

യുവതിയെ കയറിപ്പിടിച്ച് ലൈംഗിക പീഡനത്തിന് ശ്രമിച്ചയാൾ അറസ്റ്റിൽ

പത്തനംതിട്ട: ലൈംഗികമായി പീഡിപ്പിക്കണമെന്നും മാനഹാനിയുണ്ടാക്കണമെന്നും കരുതി വീട്ടിൽ അതിക്രമിച്ചകടന്ന് യുവതിയെ കയറിപ്പിടിച്ചയാളെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പന്തളം പൂഴിക്കാട് കുടശനാട് കോട്ടാൽ വീട്ടിൽ ശ്രീജിത്ത്‌ കുമാർ (40) ആണ് പിടിയിലായത്. ഇന്നലെ സന്ധ്യക്ക്‌ എട്ടോടെ കിടപ്പുമുറിയിൽ അതിക്രമിച്ചുകടന്ന പ്രതി യുവതിയെപിന്നിൽനിന്നും  പിടിച്ച് ലൈംഗിക പീഡനത്തിന് ശ്രമിക്കുകയായിരുന്നു.

കുതറി മാറാൻ ശ്രമിച്ചപ്പോൾ കയ്യിൽ മുറുകെ പിടിച്ച് വേദനിപ്പിക്കുകയും, വെട്ടുകത്തി എടുത്ത് ഭീഷണിപ്പെടുത്തുകയും അസഭ്യം വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. രാത്രി 9.30 ന് പന്തളം സ്റ്റേഷനിലെത്തി വിവരം പറഞ്ഞ യുവതിയുടെ മൊഴി എസ് സി പി ഓ ജലജ രേഖപ്പെടുത്തി. തുടർന്ന് എസ് ഐ അനീഷ് എബ്രഹാം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ മേൽനോട്ടത്തിലും എസ് ഐയുടെ നേതൃത്വത്തിലും പ്രതിയെ വീടിനു സമീപത്തുനിന്നും  കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു.  മുമ്പ് ഇയാളുടെ ശല്യം കാരണം യുവതി പന്തളം പോലീസിൽ പരാതി നൽകിയിരുന്നതും, പോലീസ് കർശന താക്കീത് നൽകി വിട്ടയച്ചിരുന്നതുമാണ്. നിരന്തരമദ്യപാനവും സ്വഭാവവൈകൃതവും കാരണം ഭാര്യ ഇയാളെ വിട്ടുപോയതാണ്.  തുടർനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലഹരിഉപയോഗവും വ്യാപനവും തടയുക : തിരുവല്ലയിൽ ആന്റി ഡ്രഗ് മാരത്തൺ സംഘടിപ്പിച്ചു

തിരുവല്ല : യുവതലമുറയിലെ ലഹരിഉപയോഗവും വ്യാപനവും തടയുക എന്ന ലക്ഷ്യത്തോടെ തിരുവല്ലയിൽ ആന്റി ഡ്രഗ് മാരത്തൺ (ജനകീയ കൂട്ടയോട്ടം)  സംഘടിപ്പിച്ചു. തിരുവല്ല പൗരാവലിയുടെ ആഭിമുഖ്യത്തിൽ നടന്ന മാരത്തൺ എം.സി.റോഡിൽ രാമൻചിറ ബൈപ്പാസ് ജംഗ്ഷനിൽ...

ബലിതര്‍പ്പണത്തിന് സ്നാനഘട്ടങ്ങൾ ഒരുങ്ങി

തിരുവല്ല: താലൂക്കില്‍ വിവിധ ഇടങ്ങളില്‍ ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി. ചടങ്ങുകൾ വിവിധ യിടങ്ങളിൽ  നാളെ പുലർച്ചെ മുതൽ  ആരംഭിക്കും.  ഇത്തവണ കൂടുതൽ തിരക്ക് പരിഗണിച്ചും ഒരേ സമയം നൂറിലധികം പേർക്ക് കർമ്മങ്ങൾ ചെയ്യാവുന്ന...
- Advertisment -

Most Popular

- Advertisement -