Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsപമ്പ പോലീസ്...

പമ്പ പോലീസ് കണ്ട്രോൾ റൂമിനു മുന്നിലെ സി സി ടി വി കല്ലെറിഞ്ഞു കേടു വരുത്തിയയാൾ പിടിയിൽ

പത്തനംതിട്ട : ശബരിമല ക്ഷേത്രത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കേരള പോലീസ് സ്ഥാപിച്ചിട്ടുള്ള പമ്പ പോലീസ് കൺട്രോൾ റൂമിന് മുന്നിലെ സി സി ടി വി ക്യാമറ കല്ലെടുത്തെറിഞ്ഞു കേടു വരുത്തിയയാളെ അറസ്റ്റ് ചെയ്തു. ളാഹ  പെരുനാട് വെട്ടിക്കോട്ടിൽ വീട്ടിൽ   വിഷ്ണു (19)വാണ്‌ പമ്പ പോലീസിന്റെ പിടിയിലായത്. പമ്പ ത്രിവേണിയിൽ 26 ന് വൈകുന്നേരം  അഞ്ചോടെ  മരാമത്തു കോംപ്ലക്സിന് സമിപത്തെ പോലീസ് കണ്ട്രോൾ റൂമിനു മുൻവശം ഉള്ള ക്യാമറ മാറ്റി സ്ഥാപിക്കുന്നതിനിടെയാണ് പ്രതിയുടെ അതിക്രമമുണ്ടായത്.

ഗോവേണിയിൽ നിന്ന് ക്യാമറ മാറ്റിസ്ഥാപിക്കുന്ന ജോലിയിലേർപ്പെട്ട പാലക്കാട്‌ ഭഗവതി അസോസിയേറ്റ്സ് കമ്പനിയുടെ  ടെക്‌നിഷ്യൻ സുജിത്തിനെ ചീത്ത വിളിച്ചുകൊണ്ട് പ്രതി ക്യാമറയുടെ മുന്നിലെ ഗ്ലാസിൽ കല്ലെടുത്തെറിയുകയായിരുന്നു. തുടർന്ന് ക്യാമറ താഴെവീണു പൊട്ടുകയും സെൻസറുകൾക്ക് ഉൾപ്പെടെ കെടുപാടുകൾ സംഭവിക്കുകയും ചെയ്തു. 290000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ഭഗവതി അസോസിയേറ്റ്സിന്റെ സൂപ്പർവൈസർ വർക്കല സ്വദേശി ശരത്തിന്റെ മൊഴി പ്രകാരം പമ്പ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ ഉടനടി കസ്റ്റഡിയിൽ എടുത്തു. സ്ഥിരമായി ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന ആളാണ് പ്രതിയെന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രതിയെ കോടതിയിൽ ഹാജരാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആമസോൺ പാർസലിൽ ജീവനുള്ള മൂർഖൻ പാമ്പ്

ബെംഗളൂരു: ആമസോൺ പാർസലിൽ നിന്നും ജീവനുള്ള മൂർഖൻ പാമ്പിനെ കിട്ടിയെന്ന് പരാതി .ബെംഗളുരു സർജാപുർ റോഡിൽ താമസിക്കുന്ന ദമ്പതികൾക്കാണ് ഓർഡർ ചെയ്ത പാർസലിൽ നിന്നും മൂർഖൻ പാമ്പിനെ കിട്ടിയത്. പാർസൽ ബോക്സ് ഒട്ടിക്കാൻ...

നവജാത ശിശുവിന്റെ മരണം ശ്വാസം മുട്ടിച്ച്

കൊച്ചി : കൊച്ചി പനമ്പിള്ളി നഗറിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ കേസിൽ  കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് യുവതിയുടെ മൊഴി. പ്രസവിച്ച ഉടനെ യുവതി കുഞ്ഞിന്റെ വായിൽ തുണി തിരുകി...
- Advertisment -

Most Popular

- Advertisement -