ചെങ്ങന്നൂർ : ചെങ്ങന്നൂരിൽ വീടിനു മുന്നിൽ നിർത്തിയിട്ട കാറിന് തീയിട്ടയാള്‍ പിടിയില്‍. മുളക്കുഴ പൂപ്പങ്കര സ്വദേശി അനൂപ് ( 37 ) ആണ് പൊലീസ് പിടിയിലായത് .സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മുൻ വൈരാഗ്യത്തെ തുടർന്നാണ് അക്രമം നടത്തിയതെന്നാണ് മൊഴി .
വെള്ളിയാഴ്ച പുലര്‍ച്ചെ ചെങ്ങന്നൂർ റെയില്‍വേ സ്റ്റേഷന് പിന്നില്‍ താമസിക്കുന്ന രാജമ്മയുടെ വീട്ടമുറ്റത്തെ കാറാണ് കത്തിച്ചത്. കാറിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് കിടപ്പുമുറിയിലേക്കും തീ പടർന്നിരുന്നു .