മലപ്പുറം : എംഡിഎംഎ വാങ്ങാൻ പണം നൽകാത്തതിൽ മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. മലപ്പുറം താനൂരിലാണ് സംഭവം. കൂലിപ്പണിക്കാരനായ യുവാവ് ലഹരിക്ക് അടിമയാണ്. ലഹരി വാങ്ങാനുള്ള പണം യുവാവ് പിതാവിനോട് ആവശ്യപ്പെടുകയായിരുന്നു. പിതാവ് വിസമ്മതിച്ചപ്പോൾ ഇയാൾ പിതാവിനെയും തടയാൻ വന്ന മാതാവിനെയും മൺവെട്ടികൊണ്ട് ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാർ യുവാവിനെ പിടികൂടി കൈകാലുകൾ കെട്ടിയിട്ടു. തുടർന്ന് താനൂർ പോലീസ് എത്തി യുവാവിനെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റി.
