Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsKochiറെയിൽവേ സ്റ്റേഷന്റെ...

റെയിൽവേ സ്റ്റേഷന്റെ മേൽക്കൂരയിൽ കയറിയ ആൾ  ഒരു മണിക്കൂറോളം പരിഭ്രാന്തി പരത്തി

കൊച്ചി : റെയിൽവേ സ്റ്റേഷന്റെ മേൽക്കൂരയിൽ കയറിയ ആൾ ആലുവ റെയിൽവേ സ്റ്റേഷനിൽ ഒരു മണിക്കൂറോളം പരിഭ്രാന്തി പരത്തി. ബെസ്റ്റ് ബംഗാൾ സ്വദേശിയായ കൈലാഷ് റായാണ് പരിഭ്രാന്തി പരത്തിയത്. ഇതേ തുടർന്ന് ഒരു മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഹൈടെൻഷൻ ലൈൻ ഓഫ് ചെയ്തതിനാൽ വൻ അപകടം ഒഴിവായി. ഏറെ പണിപ്പെട്ടാണ് ആർ പി എഫ് ഇയാളെ താഴെയിറക്കിയത്.

രാവിലെ 6.15 ഓടെയാണ് ഒരാൾ റെയിൽവെ സ്റ്റേഷൻ്റെ മേൽക്കൂരക്ക് മുകളിലൂടെ നടക്കുന്നത് ആർ പി എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. ഹൈ വോൾട്ടേജ് കടന്നു പോകുന്ന ലൈനിന് തൊട്ടടുത്തായത്താൽ എത് നിമിഷവും വൈദ്യുതി പ്രവാഹമുണ്ടാകാവുന്ന സ്ഥിതിയിലായതിനാൽ ആർ പി എഫിന് അടുക്കാനായില്ല.

ഉടൻ വൈദ്യുതി ബന്ധം വിഛേദിച്ചതിന് ശേഷമാണ് ഇയാളെ പിടികൂടാനായത്.  പിടികൂടാൻ ശ്രമിക്കുമ്പോൾ ഇയാൾ മേൽക്കൂരയിലൂടെ ഓടി. ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് ഇയാളെ ഇറക്കിയത്. ഇതോടെ ഇരു ദിശകളിലേക്കുമുള്ള ഗതാഗതം തടസപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത : 2 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് 2 ജില്ലകളിൽ യെല്ലോ...

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് രക്ഷാമാർഗമൊരുക്കും : വി ഡി സതീശൻ

തിരുവനന്തപുരം : കേരളത്തിലെ തകർന്നടിഞ്ഞ ഉന്നത വിദ്യാഭ്യാസരംഗത്തെ രക്ഷിക്കുന്നതിന് ആശയങ്ങൾ ആവിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസിന്റെ 23 -മത് സംസ്ഥാന...
- Advertisment -

Most Popular

- Advertisement -