കൊച്ചി:ചെമ്മീൻ കറി കഴിച്ചതിനെത്തുടർന്നു ശാരീരിക അസ്വസ്ഥതയുണ്ടായ ആൾ മരിച്ചു. നീറിക്കോട് കളത്തിപ്പറമ്പിൽ സിബിൻദാസാണു (46) മരിച്ചത്.ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ സിബിന് ശ്വാസംമുട്ടൽ അനുഭവപെട്ടു. ഉടൻ തന്നെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നു പോലീസ് അറിയിച്ചു.