Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsമൻമോഹൻ സിംഗ്...

മൻമോഹൻ സിംഗ് സാധാരണക്കാർക്ക് വേണ്ടി നിലകൊണ്ട പ്രധാനമന്ത്രി : ശശി തരൂർ

തിരുവനന്തപുരം : സാധാരണക്കാർക്ക് വേണ്ടി നിലകൊണ്ട നേതാവായിരുന്നു
മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് എന്ന് ശശി തരൂർ എം.പി അഭിപ്രായപ്പെട്ടു. കേരള ഗാന്ധി സ്മാരക നിധി സംഘടിപ്പിച്ച ‘മൻമോഹൻ സിംഗിന്റെ ഗാന്ധി മനസ്സ്’ എന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മൻമോഹൻ സിംഗിൻ്റെ ഗാന്ധി മനസ്സാണ് പാവപ്പെട്ട ഗ്രാമീണ ജനതയുടെ സാമൂഹ്യ ഉന്നതിക്കുവേണ്ടി നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ വെളിപ്പെടുന്നതെന്നും ഇന്ത്യൻ സമ്പദ്ഘടന മെച്ചപ്പെടുത്താനും രാജ്യത്തെ ജനങ്ങളുടെ ദാരിദ്ര്യവും പട്ടിണിയും കുറച്ചു കൊണ്ടുവരാനും അദ്ദേഹത്തിൻ്റെ ഭരണകാലത്ത് സാധിച്ചുവെന്നും ശശി തരൂർ പറഞ്ഞു .

കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേരളത്തോട് ഏറ്റവും കൂടുതൽ അനുഭാവം പ്രകടിപ്പിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ.മൻമോഹൻ സിംഗ് എന്ന് എം.എം ഹസൻ അനുസ്മരിച്ചു. ടി.കെ.എ നായർ, കെ.എം.ചന്ദ്രശേഖർ, ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ, ടി. ശരത്ചന്ദ്ര പ്രസാദ്, സ്വാമി അശ്വതി തിരുനാൾ, വഞ്ചിയൂർ രാധാകൃഷ്ണൻ, മാധവ ദാസ്,വി.കെ മോഹൻ,ബി.ജയചന്ദ്രൻ, ടി.ആർ സദാശിവൻ നായർ എന്നിവർ പങ്കെടുത്തു.

ചടങ്ങിനോടനുബന്ധിച്ച് പുഷ്പാർച്ചനയും സർവ്വമത പ്രാർത്ഥനയും നടന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവംബർ 26 ദേശീയ വിര വിമുക്ത ദിനം: എല്ലാ കുട്ടികൾക്കും വിര നശീകരണ ഗുളിക നൽകണം : ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : വിരബാധ കുട്ടികളുടെ വളർച്ചയേയും പൊതുവേയുളള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രശ്നമായതിനാൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടികളിൽ വിളർച്ചയ്ക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു. ലോകാരോഗ്യ സംഘടനയുടെ...

കോഴിക്കോട് തീപ്പിടിത്തം. : കോടികളുടെ നഷ്ടം

കോഴിക്കോട് : മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ ഉണ്ടായ തീപ്പിടിത്തത്തിൽ കോടികളുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം. തീപ്പിടിത്തം ഉണ്ടായ കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സിന്റെ ഗോഡൗണ്‍ അടക്കം കത്തിനശിച്ചു.ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ...
- Advertisment -

Most Popular

- Advertisement -