Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsസ്വകാര്യ സുരക്ഷ...

സ്വകാര്യ സുരക്ഷ ജീവനക്കാരിൽ  പലർക്കും കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നില്ലെന്ന പരാതി

തിരുവല്ല : അസംഘടിത മേഖലയിൽ വരുന്ന സ്വകാര്യ സുരക്ഷ ജീവനക്കാരിൽ  പലർക്കും കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നില്ലെന്ന പരാതിയുമായി  സെക്യൂരിറ്റി ജീവനക്കാർ.  അടുത്തമാസം പത്താം തീയതി ആയാലും ലഭിക്കാതിരിക്കുകയും കൃത്യമായ വേതനം തൊഴിൽ ചെയ്ത് 40 ദിവസം കഴിയുമ്പോഴാണ് ലഭിക്കുന്നത്.  സ്വകാര്യ ഏജൻസികളുടെയുടെയും, സ്വകാര്യ സ്ഥാപനങ്ങളുടെയും കീഴിൽ ജോലിചെയ്യുന്ന  സെക്യൂരിറ്റി ജീവനക്കാർ  പ്രതിമാസ ശമ്പളം കൃത്യസമയത്ത് ലഭിക്കാത്തതിനാൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്ന കടുത്ത ആരോപണവുമായി സെക്യൂരിറ്റി വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ.

സർക്കാർ സ്ഥാപനങ്ങളിലും, ബാങ്കുകളിലും മറ്റും ജോലി ചെയ്യുന്ന  സെക്യൂരിറ്റി ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നുണ്ടെന്നും അത് തങ്ങളോടുള്ള വിവേചനം ആണെന്നും സ്വകാര്യമേഖലയിലെ സെക്യുരിറ്റി ജീവനക്കാർ ആരോപിക്കുന്നു. ജോലിയിൽ പ്രവേശിക്കുമ്പോൾ തൊട്ടടുത്ത മാസം അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം ലഭിക്കുമെന്ന വാഗ്ദാനം ഒട്ടുമിക്ക സ്വകാര്യ ഏജൻസികളും പാലിക്കാറില്ല. എന്നാണ് സെക്യൂരിറ്റി ജീവനക്കാർ പറയുന്നത്.

പരാതികൾ ഉന്നയിച്ചാൽ തൊഴിൽ നഷ്ടപ്പെടുമെന്നുള്ള ഭയമുണ്ടെന്നും ജീവനക്കാർ പങ്കുവെച്ചു . തൊഴിൽ നഷ്ടപ്പെടുമെന്നുള്ള ഭീതി  ഒട്ടുമിക്ക സെക്യൂരിറ്റി ജീവനക്കാരും പ്രതികരിക്കാൻ പോലും തയ്യാറായില്ല. ജൂൺ മാസത്തിലെ തൊഴിലിന്റെ വേതനം ഇതുവരെയും ലഭിക്കാത്ത നിരവധി സെക്യൂരിറ്റി ജീവനക്കാർ പരാതിപ്പെട്ടിട്ടുണ്ട്.

അതേ സമയം കൃത്യസമയത്ത് ശമ്പളം ലഭിക്കാത്തതിനാൽ  ജീവനക്കാർ  അസ്വസ്ഥരും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എന്നുമാണ് സംസ്ഥാന വ്യാപകമായി നടത്തിയ സർവ്വേയിൽ നിന്നും മനസ്സിലായതെന്ന് സംസ്ഥാന സെക്രട്ടറി അഡ്വ. രാജേഷ് നെടുമ്പ്രം പ്രതികരിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഈ കെ ചെല്ലപ്പൻ ഫൗണ്ടേഷൻ കർഷക ശ്രേഷ്ഠ പുരസ്ക്കാരം: ജോയി കണ്ണാട്ട് മണ്ണിലിന്

പത്തനംതിട്ട: റാന്നി താലൂക്കിലെ മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ജോയി കണ്ണാട്ട് മണ്ണിലിന്  ഈ കെ ചെല്ലപ്പൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കർഷക ശ്രേഷ്ഠ പുരസ്ക്കാരം നൽകി ആദരിച്ചു. ഫൗണ്ടേഷൻ ജനറൽ കൺവീനർ എം സി ജയകുമാർ,...

Kerala Lotteries Results: 21-06-2024 Nirmal NR-385

1st Prize Rs.7,000,000/- NU 578950 (ERNAKULAM) Consolation Prize Rs.8,000/- NN 578950 NO 578950 NP 578950 NR 578950 NS 578950 NT 578950 NV 578950 NW 578950 NX 578950...
- Advertisment -

Most Popular

- Advertisement -